/indian-express-malayalam/media/media_files/2025/06/01/YeMVh23V0ompQ3n1XgYZ.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ധനുഷ്
നടനും സംവിധായകനുമായ ധനുഷിന്റെയും സംവിധായിക ഐശ്വര്യ രജനീകാന്തിന്റെയും വിവാഹമോചന വാർത്ത വലിയ ഞെട്ടലായിരുന്നു ആരാധകർക്കിടയിലുണ്ടാക്കിയത്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷമായിരുന്നു പൊരുത്തപ്പെടാനാകാത്ത അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഇരുവരും വേർപിരിഞ്ഞത്.
2022 ജനുവരിയിലായിരുന്നു ധനുഷും ഐശ്വര്യയും വേർപിരിയുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. തുടർന്ന് ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നൽകി. കോടതി നടപടികൾ പൂർത്തിയായതിനു കഴിഞ്ഞ വർഷമായിരുന്നു കുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്.
വേർപിരിഞ്ഞെങ്കിലും മക്കളുടെ ആവശ്യങ്ങൾക്കായി ഇരുവരും ഒന്നിച്ചെത്താറുണ്ട്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മകൻ യാത്രയുടെ ഗ്രാജുവേഷൻ ചടങ്ങിൽ ഒരുമിച്ചെത്തിയ ധനുഷിന്റെയും ഐശ്വര്യയുടെയും ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.
Also Read: ധനുഷിനൊപ്പം നാഗാർജുനയും രശ്‌മിക മന്ദാനയും; ഞെട്ടിച്ച് 'കുബേര' ടീസർ
മകനെ ആലിംഗനം ചെയ്യുന്ന ഇരുവരുടെയും ചിത്രത്തിനൊപ്പം ‘പ്രൗഡ് പാരന്റ്സ്’ എന്ന ക്യാപ്ഷനും ധനുഷ് നൽകിയിട്ടുണ്ട്. ആരാധകരടക്കം നിരവധി ആളുകളാണ് യാത്രയ്ക്ക് ആശംസയറിയിച്ച് പോസ്റ്റിൽ കമന്റു ചെയ്യുന്നത്. മകനായി ഒരുമിച്ചെത്തിയ ധനുഷിനെയും ഐശ്വര്യയെയും നിരവധി പേർ പ്രശംസിക്കുന്നുമുണ്ട്.
Also Read: രജനീകാന്തിന് 150 കോടി, 'കൂലി'യിൽ ലോകേഷിന് റെക്കോർഡ് പ്രതിഫലം; ബജറ്റ് പുറത്ത്
"എന്റെ കൊച്ചു മകൻ ആദ്യത്തെ നാഴികകല്ല് താണ്ടി, അഭിനന്ദനങ്ങൾ യാത്ര കണ്ണാ," എന്ന ക്യാപ്ഷനോടെ രജനീകാന്തും ചിത്രം പങ്കുവച്ചിട്ടുണ്ട്. 2004-ൽ ആണ് ഐശ്വര്യയും ധനുഷും വിവാഹിതരായത്. യാത്ര, ലിംഗ എന്നിങ്ങനെ രണ്ടു ആൺമക്കളാണ് ദമ്പതികൾക്കുള്ളത്.
Read More: എല്‍ ഫോര്‍ ലവ്,' മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.