scorecardresearch

Pattth OTT: പാത്ത് ഒടിടിയിലേക്ക്

Pattth OTT Release: മോക്യുമെന്ററി ശൈലിയിൽ ഒരുക്കിയ ചിത്രമാണ് പാത്ത്, ചിത്രം നേരിട്ട് ഒടിടിയിലേക്ക് എത്തുകയാണ്

Pattth OTT Release: മോക്യുമെന്ററി ശൈലിയിൽ ഒരുക്കിയ ചിത്രമാണ് പാത്ത്, ചിത്രം നേരിട്ട് ഒടിടിയിലേക്ക് എത്തുകയാണ്

author-image
Entertainment Desk
New Update
Path Ott

Pattth OTT Release

Pattth OTT Release Date, Platform:  'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ ഇരുപത്തൊമ്പതാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദർശിപ്പിച്ച ചിത്രമായിരുന്നു ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്ത 'പാത്ത്.' ചിത്രം നേരിട്ട് ഒടിടിയിൽ പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ ഒടിടി പ്ലാറ്റ്ഫോമും റിലീസ് തീയതും പ്രഖ്യാപിച്ചു.

Advertisment

മോക്യുമെന്ററി ശൈലിയിലാണ് പാത്ത് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ വ്യത്യസ്തമായ അവതരണ ശൈലിയും കഥാസന്ദർഭവും ശ്രദ്ധനേടിയിരുന്നു. ഒരു പാട്ടിന്റെ ഉത്ഭവവും അതിന്റെ അര്‍ഥവും അന്വേഷിച്ചിറങ്ങുന്ന രണ്ട് ചെറുപ്പക്കാരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. തുടർന്ന് ഉണ്ടാകുന്ന രസകരമായ അനുഭവങ്ങളിലൂടെയാണ് കഥ തുടരുന്നത്.

Also Read: മധുരപതിനേഴിലെ ഞാൻ; ത്രോബാക്ക് ചിത്രവുമായി നടൻ

 
ഗൗതമി ലക്ഷ്മി ഗോപൻ, ആഷിഖ് സഫിയ അബൂബക്കർ, എം കേതി, ചെറിയകാലൻ, പി.എം ഐഷാബി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. നടി വിൻസി അലോഷ്യസിന് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത 'രേഖ', 'അറ്റൻഷൻ പ്ലീസ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംവിധായകനാണ് ജിതിൻ.

Also Read: ഡിവോഴ്സ് ഒന്നിന്റെയും അവസാനമല്ല; മകനായി വീണ്ടും ഒരുമിച്ച് ധനുഷും ഐശ്വര്യ രജനീകാന്തും

Advertisment

Pattth OTT: പാത്ത് ഒടിടി

മനോരമ മാക്സിലൂടെയാണ് പാത്ത് ഒടിടിയിലെത്തുന്നത്. ജൂൺ ആറു മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Read More: എല്‍ ഫോര്‍ ലവ്,' മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്‍

Film Festival Malayalam Films OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: