scorecardresearch

മധുരപതിനേഴിലെ ഞാൻ; ത്രോബാക്ക് ചിത്രവുമായി നടൻ

Throwback Thursday: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഒരു നടന്റെ ത്രോബാക്ക് ചിത്രമാണിത്. നടൻ തന്നെയാണ് ഈ ഓർമചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. ആളെ മനസ്സിലായോ?

Throwback Thursday: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഒരു നടന്റെ ത്രോബാക്ക് ചിത്രമാണിത്. നടൻ തന്നെയാണ് ഈ ഓർമചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. ആളെ മനസ്സിലായോ?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sudheer Sukumaran throwback

അഭിനേതാക്കളുടെ ത്രോബാക്ക് ചിത്രങ്ങൾ കാണാൻ ആരാധകർക്ക് എന്നും ഏറെയിഷ്ടമാണ്. വർഷങ്ങൾക്കു മുൻപുള്ള തന്റെ ഒരു ചിത്രം പങ്കിട്ടിരിക്കുകയാണ് നടൻ സുധീർ സുകുമാരൻ.

Advertisment

വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് സുധീര്‍ സുകുമാരന്‍.  'മധുരപതിനേഴിലെ ഞാൻ' എന്നാണ് ചിത്രത്തിനു സുധീർ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. 

Also Read: മോഹൻലാൽ ആ വേഷത്തിന് പ്രതിഫലം വാങ്ങിയില്ല, ന്യൂസിലൻഡിലേക്ക് വന്നതും സ്വന്തം ചെലവിൽ: വിഷ്ണു മഞ്ചു

Advertisment

കൊച്ചി രാജാവ്, ഭയ്യ ഭയ്യ അടക്കമുള്ള ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളാണ് സുധീറിനെ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കിയത്. സുധീർ അവതരിപ്പിച്ച ഡ്രാക്കുള എന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.

Also Read: ഒന്നിൽ നിന്നും വീണ്ടും തുടങ്ങിയ കരിയർ, ഇന്ന് കോടികളുടെ ആസ്തി

കാന്‍സറിനെ അതിജീവിച്ച് അനേകര്‍ക്ക് പ്രചോദനമായൊരു വ്യക്തി കൂടിയാണ് സുധീർ. 2021ലാണ് സുധീറിന് മലാശയ ക്യാൻസർ സ്ഥിരീകരിച്ചത്. രക്തസ്രാവമുണ്ടായെങ്കിലും പൈൽസാണെന്ന് കരുതി ആദ്യം അവഗണിക്കുകയായിരുന്നുവെന്ന് സുധീർ വെളിപ്പെടുത്തിയിരുന്നു. 

Also Read: അന്ന് ബാക്ക്ഗ്രൗണ്ട് ഡാൻസർ; ഇന്ന് 5 കോടി പ്രതിഫലം വാങ്ങുന്ന സൂപ്പർനായിക

ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെ മാരകമായ രീതിയിൽ രക്തസ്രാവമുണ്ടായി. തുടർന്ന്‌ ഡോക്ടറെ കാണിച്ച്, വിശദമായ പരിശോധന നടത്തിയപ്പോഴാണ്  ക്യാൻസറാണെന്ന് കണ്ടെത്തിയത്. കൃത്യമായ ചികിത്സയിലൂടെ കാൻസറിനെ അതിജീവിക്കുകയായിരുന്നു സുധീർ. 

20വർഷത്തിനിടെ നൂറോളം സിനിമകളിൽ സുധീർ വേഷമിട്ടു കഴിഞ്ഞു. കൂടുതലും വില്ലൻ വേഷങ്ങളാണ് അവതരിപ്പിച്ചത്. 

Also Read: New OTT Release: നാളെ അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

Throwback

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: