scorecardresearch

New OTT Release: നാളെ അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

New OTT Release This Week: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പുതിയ 6 ചിത്രങ്ങൾ കൂടി ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രങ്ങൾ ഏതൊക്കെ? സ്ട്രീമിംഗ് പാർട്ണേഴ്സ് ആര്?

New OTT Release This Week: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പുതിയ 6 ചിത്രങ്ങൾ കൂടി ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രങ്ങൾ ഏതൊക്കെ? സ്ട്രീമിംഗ് പാർട്ണേഴ്സ് ആര്?

author-image
Entertainment Desk
New Update
New OTT Release This Week Thudarum Retro HIT 3 Jerry Dance Party Big Ben

New OTT Release This Week

New OTT Release This Week: ഓരോ ആഴ്ചയും പുതിയ ചിത്രങ്ങൾ ഒടിടിയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. നാളെ അർദ്ധരാത്രിയോടെ ഒടിടിയിലേക്ക് എത്തുന്ന 6 ചിത്രങ്ങൾ പരിചയപ്പെടാം.

Advertisment

Thudarum OTT: തുടരും

മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും നാളെ അർദ്ധരാത്രി ഒടിടിയിലേക്ക് എത്തും. 232.25 കോടിയാണ് ഇതുവരെ ചിത്രം ആഗോളതലത്തിൽ നേടിയത്.

കെ ആര്‍ സുനിലും തരുണും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ഷണ്‍മുഖൻ എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ശോഭനയാണ് നായിക. ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിങ് നിഷാദ് യൂസഫ്, ഷഫീഖ് വി.ബി, സംഘട്ടനം സ്റ്റണ്ട് സിൽവ. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Advertisment

ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാറാണ്. നാളെ അർദ്ധരാത്രിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Also Read: 'ഹാർഡ് ഡിസ്ക് മോഷണത്തിനു പിന്നിൽ പക;' ആരോപണവുമായി മോഹൻലാൽ ചിത്രം കണ്ണപ്പയുടെ നിർമ്മാതാക്കൾ

Retro OTT: റെട്രോ 

സൂര്യ നായകനായി അടുത്തിടെ പുറത്തിറങ്ങിയ റെട്രോ നാളെ അർദ്ധരാത്രി ഒടിടിയിലേക്ക് എത്തും. കാർത്തിക്ക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. പൂജാ ഹെഗ്‌ഡെ ആണ് നായിക. ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2ഡി എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ് രാജ് ശേഖർ കർപ്പൂരസുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ്. ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് :മുഹമ്മദ് ഷഫീഖ് അലി,കലാസംവിധാനം: ജാക്കി എന്നിവരും നിർവ്വഹിച്ചു. 

നെറ്റ്ഫ്ലിക്സിലൂടെയാണ് റെട്രോ ഒടിടിയിലെത്തുന്നത്. നാളെ അർദ്ധരാത്രിയോടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം.

Also Read: Tourist Family OTT: ടൂറിസ്റ്റ് ഫാമിലി ഒടിടിയിൽ എവിടെ കാണാം?

HIT 3 OTT: ഹിറ്റ് 3 

സൂപ്പർഹിറ്റ് വിജയമായി മാറിയ ഹിറ്റ് ഫ്രാഞ്ചൈസിയുടെ മൂന്നാമത് ചിത്രമായ 'ഹിറ്റ് 3' നാളെ മുതൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും.  തെലുങ്ക് സൂപ്പര്‍താരം നാനി ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. നാനിയുടെ 32-ാമത് ചിത്രമാണ് ഹിറ്റ് 3. അർജുൻ സർക്കാർ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നാനി എത്തുന്നത്. ഫ്രാഞ്ചൈസിയിലെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് വയലൻസിനും ആക്ഷനും കൂടുതൽ പ്രാധാന്യം നൽകിയാണ് മുന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്. കെജിഎഫിലൂടെ ശ്രദ്ധനേടിയ ശ്രീനിധി ആണ് ചിത്രത്തിലെ നായിക. നെറ്റ്ഫ്ലിക്ലിലൂടെയാണ് ഹിറ്റ് 3 ഒടിടിയിലെത്തുന്നത്. 

Jerry OTT: ജെറി

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനീഷ് ഉദയൻ സംവിധാനം ചെയ്ത  'ജെറി' നാളെ അർദ്ധരാത്രി ഒടിടിയിലേക്ക് എത്തും. ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്നാണ് ജെറിയുടെ നിർമ്മാണം. ഒരു എലിയെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. നൈജിൽ സി. മാനുവലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Also Read: ഒന്നിൽ നിന്നും വീണ്ടും തുടങ്ങിയ കരിയർ, ഇന്ന് കോടികളുടെ ആസ്തി, മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?

റൂത്ത് പി. ജോൺ, കുമാർ സേതു, അനിൽ ശിവറാം, അബിൻ പോൾ തുടങ്ങിയവരാണ് ജെറിയിലെ മറ്റു അഭിനേതാക്കൾ. അരുൺ വിജയ് ആണ് ചിത്രത്തിനായി സംഗീതം നൽകിയിരിക്കുന്നത്. ഛായാഗ്രഹണം- നിസ്മൽ നൗഷാദ്, എഡിറ്റിങ് രോഹിത് വി.എസ് വാരിയത്ത് എന്നിവർ കൈകാര്യം ചെയ്യുന്നു. സിംപ്ലി സൗത്തിലൂടെയാണ് ജെറി ഒടിടിയിലെത്തുന്നത്. 

Dance Party OTT: ഡാൻസ് പാർട്ടി 

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ഡാൻസ് പാർട്ടി' നാളെ അർദ്ധരാത്രി ഒടിടിയിലേക്ക് എത്തും.  കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറഞ്ഞ ഡാൻസ് പാർട്ടി 2023 ഡിസംബറിലാണ് തിയേറ്ററുകളിലെത്തിയത്. 

ജൂഡ് ആന്റണി, ശ്രദ്ധ ​ഗോകുൽ, ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ​ഗോപാലകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.  മനോരമ മാക്സിലൂടെ ആണ് ഡാൻസ് പാർട്ടി ഒടിടിയിലെത്തുന്നത്. 

Also Read: മോഹൻലാൽ ആ വേഷത്തിന് പ്രതിഫലം വാങ്ങിയില്ല, ന്യൂസിലൻഡിലേക്ക് വന്നതും സ്വന്തം ചെലവിൽ: വിഷ്ണു മഞ്ചു

Big Ben OTT: ബിഗ് ബെൻ 

നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത 'ബിഗ് ബെൻ'  നാളെ അർദ്ധരാത്രി ഒടിടിയിലേക്ക് എത്തും.  യുകെ നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. ലണ്ടൻ നഗരത്തിൽ നഴ്‌സായി ജോലി ചെയ്യുന്ന ലൗലി എന്ന യുവതി തന്‍റെ കുഞ്ഞിനേയും ഭർത്താവിനേയും അവിടേക്ക് കൊണ്ടുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

അതിഥി രവിയാണ് ലൗലി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനു മോഹൻ, വിനയ് ഫോർട്ട്, വിജയ് ബാബു, ജാഫർ ഇടുക്കി, ചന്തുനാഥ്, ബിജു സോപാനം, മിയാ ജോർജ്, എന്നിവരും ചിത്രത്തിലുണ്ട്. ബ്രെയിൻ ട്രീ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രജയ് കമ്മത്ത്, എൽദോ തോമസ് സിബി അരഞ്ഞാണി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. Sun NXTലൂടെയാണ് ബെഗ് ബെൻ ഒടിടിയിലെത്തുന്നത്.

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: