scorecardresearch

'ഹാർഡ് ഡിസ്ക് മോഷണത്തിനു പിന്നിൽ പക;' ആരോപണവുമായി മോഹൻലാൽ ചിത്രം കണ്ണപ്പയുടെ നിർമ്മാതാക്കൾ

തെലുങ്ക് സിനിമ ആഗോളതലത്തിൽ അംഗീകാരം നേടിക്കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം പ്രവർത്തികൾ അപമാനകരമാണെന്ന് നിർമ്മാണ കമ്പനി പറഞ്ഞു

തെലുങ്ക് സിനിമ ആഗോളതലത്തിൽ അംഗീകാരം നേടിക്കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം പ്രവർത്തികൾ അപമാനകരമാണെന്ന് നിർമ്മാണ കമ്പനി പറഞ്ഞു

author-image
Entertainment Desk
New Update
 Kannappa hard drive theft.

ചിത്രം: ഇൻസ്റ്റഗ്രാം

റിലീസിന് ഒരുമാസം മാത്രം ബാക്കി നിൽക്കെ, വിഷ്ണു മഞ്ചു, മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങി വൻ താരനിര ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'കണ്ണപ്പ'യുടെ നിർണായക രംഗങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് മോഷ്ടിക്കപ്പെട്ടെന്ന വാർത്ത വലിയ ഞെട്ടലാണ് സിനമാ ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്. ഹൈദരാബാദ് ഫിലിം നഗറിലെ നിർമ്മാണ കമ്പനിയായ ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസിൽ നിന്ന് ഹാർഡ് ഡിസ്ക് മോഷ്ടിക്കപ്പെട്ടതായാണ് ആരോപണം.

Advertisment

ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടതിനു പിന്നിൽ വ്യക്തിപരമായ പകയും അട്ടിമറി ലക്ഷ്യവുമുണ്ടെന്നാണ് നിർമ്മാണ കമ്പനി പറയുന്നത്. മോഷണത്തിനു പിന്നിൽ ആരാണെന്ന കാര്യം രഹസ്യമല്ലെന്നും, തങ്ങൾക്കും പൊലീസിനും കൃത്യമായി അറിയാമെന്നും നിർമ്മാണ കമ്പനിയായ ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറി പ്രസ്താവനയിൽ പറഞ്ഞു. പിന്നിലുള്ളവരുടെ ഉദ്ദേശം വ്യക്തമാണെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ 90 മിനിറ്റിലധികമുള്ള ദൃശ്യങ്ങൾ ചോർത്താനും പ്രതികൾക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന് നിർമ്മാതാക്കൾ ആരോപിച്ചു. "കണ്ണപ്പയുടെ റിലീസ് തടസ്സപ്പെടുത്താനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി ഇതിനു പിന്നിലുള്ളവർ ചിത്രത്തിന്റെ 90 മിനിറ്റിലധികം ഭാഗഭങ്ങൾ ഓൺലൈനിൽ ചോർത്താൻ പദ്ധതിയിട്ടിരുന്നു. അതുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ വിവരങ്ങൾ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈബർ ക്രൈം ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്. സംഭവത്തിൽ എത്രയും പെട്ടന്ന് കർശന നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്," നിർമ്മാണ കമ്പനി പറഞ്ഞു.

Advertisment

Also Read: കണ്ണപ്പയുടെ നിർണായക രംഗങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് മോഷ്ടിക്കപ്പെട്ടതായി പരാതി

"ഇൻഡസ്ട്രിയൽ നിന്നുതന്നെ ഇത്തരത്തിലുള്ള വിലകുറഞ്ഞ കുതന്ത്രങ്ങൾ കാണുന്നത് നിരാശാജനകമാണ്. പിന്നിൽ, വ്യക്തിപരമായ പകയും അട്ടിമറി ലക്ഷ്യവുമുണ്ട്. തെലുങ്ക് സിനിമ ആഗോളതലത്തിൽ അംഗീകാരം നേടിക്കൊണ്ടിരിക്കുന്ന ഒരു സമയത്ത് ഇത്തരം പ്രവർത്തികൾ അപമാനകരമാണ്,"  ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറി കൂട്ടിച്ചേർത്തു.

Also Read: 100 കോടി ബജറ്റ്; മോഹൻലാലിനൊപ്പം പ്രഭാസും അക്ഷയ് കുമാറും; വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ'

ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിൽ വിഷ്ണു മഞ്ചുവിന്റെ പിതാവും നടനുമായ മോഹൻ ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. മുകേഷ് കുമാർ സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു മഞ്ചു പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും എത്തുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രം, കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥയാണ് പറയുന്നത്.

Read More: ഒന്നിൽ നിന്നും വീണ്ടും തുടങ്ങിയ കരിയർ, ഇന്ന് കോടികളുടെ ആസ്തി

Film Telugu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: