Kannappa teaser: വിഷ്ണു മഞ്ചു, മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ തുടങ്ങിയ വമ്പൻ താരനിര ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'കണ്ണപ്പ.' മോഹൻലാൽ വീണ്ടും തെലുങ്കിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കണ്ണപ്പ. പ്രഖ്യാപനം മുതൽ ആരാധകർ ആകാഷയോടെയാണ് കണ്ണപ്പയുടെ ഓരോ അപ്ഡേറ്റുകൾക്കായും കാത്തിരിക്കുന്നത്. ഇപ്പോഴിതാ കണ്ണപ്പയുടെ സെക്കൻഡ് ടീസർ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.
വിഷ്ണു മഞ്ചു പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിൽ അതിഥി വേഷത്തിലാകും മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും എത്തുന്നത്. മുകേഷ് കുമാർ സിങാണ് ചിത്രത്തിന്റെ സംവിധാനം. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രം, കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥയാണ് പറയുന്നത്.
100 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ആക്ഷനും, വിഷ്വൽസിനും യാതോരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റൊരു അഭിനേതാവായ, മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഏപ്രിൽ 25ന് ചിത്രം ആഗോളതലത്തിൽ റിലീസിനെത്തും.
Read More
- അടുത്ത ബ്ലോക്ബസ്റ്റർ ലോഡിങ്... ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി' ടീസര്‍ എത്തി
- 'ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം,' സന്തോഷ വാർത്ത പങ്കുവച്ച് കിയാരയും സിദ്ധാര്‍ഥും
- Love Under Construction Review: തെളിച്ചമുള്ള കാഴ്ചപ്പാടുകൾ, സ്വാഭാവികമായ പ്രകടനങ്ങൾ; രസക്കാഴ്ചയൊരുക്കി 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' റിവ്യൂ
- ആദ്യ റീലിന് 7 മില്യൺ, പുതിയതിനു 3 മില്യൺ; വിമർശനങ്ങൾക്കിടയിലും റെക്കോർഡ് വ്യൂസ് നേടി രേണു സുധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us