scorecardresearch

എന്റെ ജീവിതത്തിൽ ഇപ്പോൾ പുരുഷന്മാരില്ല, 3 വർഷമായി  സിംഗിളാണ്: സുസ്മിത സെൻ

റോഹ്മാൻ ഷാളും ലളിത് മോദിയുമൊന്നുമില്ല: ഇപ്പോൾ സിംഗിളാണെന്നും ഇനിയാരുമായി ഒത്തുചേരാൻ തയ്യാറല്ലെന്നും സുസ്മിത സെൻ 

റോഹ്മാൻ ഷാളും ലളിത് മോദിയുമൊന്നുമില്ല: ഇപ്പോൾ സിംഗിളാണെന്നും ഇനിയാരുമായി ഒത്തുചേരാൻ തയ്യാറല്ലെന്നും സുസ്മിത സെൻ 

author-image
Entertainment Desk
New Update
Sushmita Sen  relationship status

തന്റെ വ്യക്തിജീവിതത്തെ കുറിച്ചു തുറന്നു പറയാൻ ഒരിക്കലും ഒരു മടിയും കാണിക്കാത്തയാളാണ് നടിയും മുൻ മിസ് യൂണിവേഴ്‌സുമായ സുസ്മിത സെൻ. മോഡൽ റോഹ്മാൻ ഷാളുമായി സുസ്മിത സെൻ ദീർഘകാലമായി പ്രണയത്തിലായിരുന്നു. അന്ന് സുസ്മിതയ്ക്ക് 43ഉം റോഹ്മാനു 29 വയസ്സുമായിരുന്നു പ്രായം.  എന്നാൽ 2021ൽ ഇരുവരും വേർപിരിഞ്ഞു. ഇടക്കാലത്ത് താരം ബിസിനസുകാരനായ ലളിത് മോദിയുമായി ഡേറ്റിംഗിലായിരുന്നു. ഇരുവരും ചില പ്രണയചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. 

Advertisment

എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ പുരുഷന്മാർ ആരുമില്ലെന്നും താൻ സിംഗിൾ ആണെന്നുമാണ് സുസ്മിത വ്യക്തമാക്കുന്നത്.  റിയ ചക്രബർത്തിയുടെ ഷോ ചാപ്റ്റർ 2ൽ അതിഥിയായി എത്തിയപ്പോഴാണ് സുസ്മിത തന്റെ റിലേഷൻ ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് മനസ്സു തുറന്നത്. 

“ഇന്ന് ഞാനിവിടെ ഇരിക്കുമ്പോൾ, എൻ്റെ ജീവിതത്തിൽ ഒരു പുരുഷനുമില്ല. ഞാൻ ഇപ്പോൾ കുറച്ചു നാളായി സിംഗിളാണ്. കൃത്യമായി പറഞ്ഞാൽ മൂന്ന് വർഷം. എനിക്ക് ഇപ്പോൾ ആരോടും താൽപ്പര്യമില്ല. ഒരു ഇടവേള എടുക്കുന്നത് മനോഹരമാണ്, കാരണം അതിനുമുമ്പ് ഏകദേശം അഞ്ച് വർഷത്തോളം ഞാൻ ഒരു ബന്ധത്തിലായിരുന്നു, അത് വളരെക്കാലം നീണ്ടുനിന്നു."

Advertisment

താൻ ഇപ്പോൾ പ്രണയത്തിലാകാൻ ആഗ്രഹിക്കുന്നില്ലെന്നും സുസ്മിത വ്യക്തമാക്കി. ഒപ്പം ഇടക്കാലത്ത് തനിക്കു സംഭവിച്ച ഹൃദയാഘാതത്തെ കുറിച്ചും താരം മനസ്സു തുറന്നു. “എൻ്റ ഈ പ്രായത്തിൽ ഇനിയൊരു  ഹൃദയാഘാതം പറ്റില്ല. ഞാൻ ഒരു ബന്ധത്തിൽ എന്നെ നിക്ഷേപിക്കുന്നു: സ്നേഹം, പരിചരണം, ഊർജ്ജം എല്ലാം... അതിനാൽ എല്ലാവരും ഉൾപ്പെട്ടിരിക്കുന്നതിനാൽ എനിക്ക് വലിയ പരിരക്ഷയുണ്ട്. ആ പരിതസ്ഥിതിയിൽ എന്തെങ്കിലും ടോക്സിക് ആയി മാറിയാൽ, ഞാനതിൽ നിന്നും വേഗത്തിൽ ഇറങ്ങി നടക്കുന്നു. എൻ്റെ ലോകം വിശ്വാസത്തെ ചുറ്റിപ്പറ്റിയാണ് നിർമ്മിച്ചിരിക്കുന്നത്."

പരസ്പരം പിരിഞ്ഞെങ്കിലും, റോഹ്മാൻ ഇപ്പോഴും സുസ്മിതയുമായി അടുത്ത സൗഹൃദം പങ്കിടുന്നുണ്ട്. സുസ്മിതയ്‌ക്കൊപ്പം പാർട്ടികളിലും മറ്റു ഇവന്റുകളിലുമെല്ലാം റോഹ്‌മാനും അകമ്പടിയായി എത്താറുണ്ട്. അടുത്തിടെ ഒരു അവാർഡ് ഷോയിലും ഇരുവരും ഒന്നിച്ചാണ് എത്തിയത്. 

ആര്യ സീസൺ 3 ലാണ് സുസ്മിത സെൻ അവസാനമായി അഭിനയിച്ചത്. താരത്തിന്റെ പുതിയ പ്രൊജക്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Read More

Sushmita Sen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: