scorecardresearch

ലൂർദ് മാതാവിന് സ്വർണകിരീടം സമർപ്പിച്ച് സുരേഷ് ഗോപി

 മകൾ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി ലൂർദ് മാതാവിന് സ്വർണക്കിരീടം സമർപ്പിച്ചത്

 മകൾ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി ലൂർദ് മാതാവിന് സ്വർണക്കിരീടം സമർപ്പിച്ചത്

author-image
Entertainment Desk
New Update
Sureshgopi

തൃശൂർ: ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിന്റെ രൂപത്തിൽ സ്വർണക്കിരീടം സമർപ്പിച്ച് സുരേഷ് ഗോപി.  മകൾ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി ലൂർദ് മാതാവിന് സ്വർണക്കിരീടം സമർപ്പിച്ചത്. ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യയ്ക്കുമൊപ്പമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്.

Advertisment

അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണ് സുരേഷ് ഗോപിയും മകൾ ഭാഗ്യയും ചേർന്ന് മാതാവിനെ അണിയിച്ചത്. 

ജനുവരി 17നാണ് സുരേഷ് ഗോപിയുടെ  മകൾ ഭാഗ്യയുടെ വിവാഹം.  മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹൻ ആണ് വരൻ. ഭാഗ്യയുടെ വിവാഹത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം, വിവാഹത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്നതാണ്. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് നടക്കുന്ന വിവാഹത്തിൽ നരേന്ദ്രമോദി പങ്കെടുക്കും. വിവാഹത്തിനു മുന്നോടിയായി സംഗീത്, ഹൽദി ചടങ്ങുകളും കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. 

Advertisment

ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ. ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.  അച്ഛന്റെ പാത പിന്തുടർന്ന് ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്. മുദ്ദുഗൗ, മാസ്റ്റർപീസ്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഗോകുൽ സുപരിചിതനാണ്. ദുൽഖർ സൽമാൻ ചിത്രം 'കിങ്ങ് ഓഫ് കൊത്ത' യിൽ ഒരു പ്രധാന വേഷത്തിൽ ഗോകുലും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 'കുമ്മാട്ടികളി' എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും തന്റെ സിനിമാ പ്രവേശനത്തിനെത്തുകയാണ്.

Read More Entertainment Stories Here

Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: