scorecardresearch

പൃഥിയുടെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു സുപ്രിയ

സംസ്ഥാന അവർഡ് നേട്ടം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചത്

സംസ്ഥാന അവർഡ് നേട്ടം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചത്

author-image
WebDesk
New Update
Supriya Menon, Prithviraj

ചിത്രം: ഇൻസ്റ്റഗ്രാം

അർഹിച്ച ആംഗീകാരം എന്നാണ് പൃഥ്വിരാജിന്റെ സംസ്ഥാന ആവാർഡ് നേട്ടത്തെ മലയാളം സിനിമാ പ്രേക്ഷകർ ഒന്നടങ്കം വിശേഷിപ്പിച്ചത്. 'ആടുജീവിതം' എന്ന ചിത്രത്തിലെ അസാധ്യ പ്രകടനമാണ് താരത്തെ മികച്ച നടനുള്ള 54-ാമത് സംസ്ഥാന പുരസ്കാരത്തിലേക്ക് എത്തിച്ചത്. ആടുജീവിതം പുറത്തിറങ്ങിയതു മുതൽ ആരാധകരടക്കം പലരും താരത്തിന് സംസ്ഥാന പുരസ്കാരങ്ങൾ ഉറപ്പിച്ചിരുന്നു. 

Advertisment

ഇപ്പോഴിതാ പൃഥ്വിയുടെ നേട്ടം ആഘോഷിക്കുകയാണ് ഭാര്യ സുപ്രിയയും കുടുംബവും. കേക്ക് മുറിച്ചുള്ള ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. കേക്കിന്റെയും പൃഥ്വിയുടെയും ചിത്രത്തിനൊപ്പം താരത്തിന് ആശംസയും സുപ്രിയ അറിയിച്ചിട്ടുണ്ട്.

'ഈ സിനിമ കടന്നുപോയ പ്രതിസന്ധികളോർക്കുമ്പോൾ ഈ അവാർഡ് ആടുജീവിതം എന്ന ടീമിനുള്ള അവാർഡായി കാണാനാണ് എനിക്കിഷ്ടമെന്ന്,' അവാഡ് പ്രഖ്യാപനത്തിന് പിന്നാലെ പ്രഥ്വിരാജ് പറഞ്ഞിരുന്നു. 'ഈ പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷം. ആളുകൾ ആ ചിത്രത്തിനോട് കാണിച്ച സ്നേഹം തന്നെ ഞങ്ങൾക്ക് വലിയ അവാർഡ് ആയിരുന്നു. പലരും അസാധ്യമെന്നു പറഞ്ഞ സ്വപ്നമാണ്. 16 വർഷത്തോളം അതിനു പിന്നിൽ നിന്ന് സാധ്യമാക്കിയെടുത്തു എന്നതിനാലാണ് സന്തോഷം. 

Advertisment

ബ്ലെസിയുടെ നിശ്ചയദാർഢ്യമാണ് ഈ സിനിമ സാക്ഷാത്കരിക്കാൻ കാരണം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇത്രയും വർഷങ്ങൾ മാറ്റിവച്ചില്ലായിരുന്നെങ്കിൽ ആടുജീവിതം പോലൊരു സിനിമ സംഭവിക്കില്ലായിരുന്നു,' പ്രഥ്വിരാജ് പറഞ്ഞു. മികച്ച സംവിധായകനും നടനും ഉൾപ്പടെ 9 സംസ്ഥാന അവാർഡുകളാണ് ആടുജീവിതം വാരിക്കൂട്ടിയത്.

Read More

Kerala State Film Awards Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: