/indian-express-malayalam/media/media_files/S8s5r0ylsw0ytH36wk6c.jpg)
മമ്മൂട്ടി, നൗഫൽ (ചിത്രം: സ്ക്രീൻഗ്രാബ്)
മുണ്ടക്കൈ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട നൗഫലിന് ആശ്വാസ വാക്കുകളുമായി നടൻ മമ്മൂട്ടി. ഉരുൾ പൊട്ടലിൽ, നൗഫലിന് മാതാപിതാക്കളും ഭാര്യയും മൂന്നു മക്കളുമടക്കം കുടുംബത്തിലെ 11 പേരെയാണ് നഷ്ടമായത്. ഒമാനിൽ ജോലി ചെയ്തിരുന്ന നൗഫൽ ദുരന്ത വാർത്തയറിഞ്ഞാണ് നാട്ടിലെത്തിയത്. ഉറ്റവരുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുന്ന നൗഫലിന്റെ മുഖം മലയാളികളുടെ മനസിൽ വിങ്ങലായി അവശേഷിക്കുകയാണ്.
നൗഫലിനെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി ഫോണിലൂടെ വിളിച്ചാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചത്. നടൻ ടിനി ടോമാണ് നൗഫലിനെക്കുറിച്ച് മമ്മൂട്ടിയെ അറിയിക്കുന്നത്. ഇതിന് പിന്നാലെയാണ് നൗഫലിനെ ആശ്വസിപ്പിച്ച് മമ്മൂട്ടിയുടെ വിളിയെത്തിയത്.
നൗഫലിന് സംഭവച്ച നഷ്ടം തന്നെ വളരെയധികം വിഷമത്തിലാക്കിയെന്ന് ടിനി ടോം മനോരമ ന്യൂസിനോട് പറഞ്ഞു. നൗഫലിന്റെ വാർത്ത പത്രത്തിൽ കണ്ടപ്പോൾ ഹൃദയം തകർന്നുവെന്നും, നേരിട്ട് വിളിച്ച് അദ്ദേഹത്തെ ആശ്വസിപ്പിച്ചെന്നും ടിനി ടോം പറഞ്ഞു. നൗഫൽ തനിക്ക് എപ്പോഴും ഒരു സഹോദരനായിരിക്കുമെന്നും ടിനി ടോം പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.