/indian-express-malayalam/media/media_files/pXMLZ0qAcwgi78XwRPdv.jpg)
2023ലെ കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് പൃഥ്വിരാജ് സുകുമാരൻ ആണ്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പൃഥ്വിയ്ക്ക് അവാർഡ് ലഭിച്ചത്. പൃഥ്വിയുടെ അവാർഡു കൂടാതെ മറ്റു ഏഴു അവാർഡുകൾ കൂടി സ്വന്തമാക്കി ആടുജീവിതം സംസ്ഥാന പുരസ്കാരപ്രഖ്യാപന വേളയിൽ തിളങ്ങുകയായിരുന്നു.
സംസ്ഥാന പുരസ്കാര പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബ്ലെസി ചൂണ്ടികാണിച്ച കൗതുകകരമായൊരു കാര്യമുണ്ട്. പൃഥ്വിയടക്കം തന്റെ മൂന്നു നായകന്മാരാണ് ഇതിനകം സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയതെന്ന്.
"കാഴ്ചയിൽ മമ്മൂട്ടി, തന്മാത്രയിൽ മോഹൻലാൽ, ആടുജീവിതത്തിൽ പൃഥി... എന്റെ മൂന്നു നായകന്മാർക്ക് സ്റ്റേറ്റ് അവാർഡ് കിട്ടി എന്നു പറയുന്നതൊരു സന്തോഷമാണ്," ബ്ലെസി പറഞ്ഞു.
മലയാളികൾക്ക് ഓർക്കാൻ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. കാഴ്ച എന്ന ആദ്യ ചിത്രം നിരവധി സംസ്ഥാന പുരസ്കാരങ്ങൾ നേടി. തന്മാത്ര സംസ്ഥാന പുരസകാരങ്ങൾക്കൊപ്പം ദേശീയ പുരസ്കാരവും.
കാഴ്ചയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയതിനു പിന്നിലെ മൂന്നു തവണ കൂടി മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരങ്ങൾ ബ്ലെസിയെ തേടിയെത്തി. തന്മാത്ര, പ്രണയം, ആടുജീവിതം എന്നിവയാണ് ബ്ലെസിയ്ക്ക് മികച്ച സംവിധായകനുള്ള അവാർഡു നേടി കൊടുത്ത ചിത്രങ്ങൾ.
Read More
- ദേശീയ പുരസ്കാര ജേതാക്കൾക്ക് ലഭിക്കുന്ന സമ്മാനത്തുക ഇത്രയാണ്
- 70th National Film Awards 2024 Winners: ദേശീയ പുരസ്കാര ജേതാക്കൾ ഇവർ
- ദേശീയ പുരസ്കാരം നേടിയ സിനിമകൾ ഒടിടിയിൽ എവിടെ കാണാം?
- 70th National Awards 2024, Best Film: അരങ്ങിലെ കഥപറഞ്ഞ ആട്ടം; പുരസ്കാരനേട്ടത്തിൽ താരങ്ങൾ
- 2024ൽ റീലിസായ ചിത്രമെങ്ങനെ 2023ലെ ജനപ്രിയ ചിത്രമാകും?: ജൂഡ് ആന്തണി
- നിങ്ങളായിരുന്നു ഇക്ക ശരിക്കും ഡിസർവിങ്; മമ്മൂട്ടിയോട് ആരാധകർ
- മഴവിൽ കണ്ണിലൂടെ മലയാള സിനിമയെ കണ്ട കിഷോർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.