/indian-express-malayalam/media/media_files/B7GLQfTQvh8kNJl2Y640.jpg)
അച്ഛനൊപ്പം സുപ്രിയ
പൃഥ്വിരാജിൻെറ ഭാര്യ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാളികൾക്കു സുപരിചിതയായി മാറിയ താരമാണ് സുപ്രിയ മേനോൻ.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് സുപ്രിയ മേനോൻ. തന്റെ പ്രിയപ്പെട്ട ഡാഡിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ സുപ്രിയ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
"ഡാഡി ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. നിങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല, ഡാഡിയുടെ സാന്നിധ്യം മിസ്സ് ചെയ്യുന്നു, ഊഷ്മളമായ ആലിംഗനങ്ങൾ, എന്നെ നടക്കാൻ പഠിപ്പിച്ചതെങ്ങനെയെന്ന് നിങ്ങൾ എന്നോട് പറയുന്നത്.. കുറച്ചു നേരം നിങ്ങളെ കെട്ടിപ്പിടിക്കാനും നിങ്ങളുടെ കൈ പിടിച്ച് ഒപ്പം കുറച്ചു നേരം നടക്കാനും വീണ്ടുമെനിക്ക് കഴിഞ്ഞിരുന്നെങ്കിൽ!! ഡാഡി, താങ്കളെത്ര പ്രിയപ്പെട്ടതാണെന്ന് പറയാൻ വാക്കുകളില്ല. നിങ്ങളില്ലാതെ ഞാൻ തനിച്ചായ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. നിങ്ങൾ എവിടെയായിരുന്നാലും, നിങ്ങളുള്ളതുകൊണ്ടാണ് ഞാൻ. എപ്പോഴും നിങ്ങളുടെ മകൾ നിങ്ങൾ കാണിച്ചു തന്ന വഴിയിലൂടെ, നിങ്ങളെന്നിൽ ചൊരിഞ്ഞ സ്നേഹത്താൽ നയിക്കപ്പെടുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ഡാഡി, വല്ലാതെ മിസ് ചെയ്യുന്നു," സുപ്രിയ കുറിച്ചു.
മുൻപ് ധന്യ വർമയുടെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അച്ഛന്റെ മരണം തന്നെ എത്രത്തോളം ബാധിച്ചുവെന്നും സുപ്രിയ തുറന്നു പറഞ്ഞിരുന്നു. "ആലിയെ സ്ക്കൂളിൽ കൊണ്ടു പോയിരുന്നത് അച്ഛനായിരുന്നു. അവസാനമായി അവളോടാണ് അച്ഛൻ സംസാരിച്ചത്. എനിക്കും അമ്മയ്ക്കും താങ്ങാവുന്നതിലുമപ്പുറമായിരുന്നു അച്ഛന്റെ മരണം. കാൻസറാണ് അച്ഛനെ ബാധിച്ചിരിക്കുന്നതെന്ന് വളരെ വൈകിയാണ് ഞങ്ങൾ അറിഞ്ഞത്. എനിക്ക് ചെയ്യാവുന്നതിന്റെ പരമാവധി ഞാൻ ചെയ്‌തു പക്ഷെ അച്ഛനെ രക്ഷിക്കാനായില്ല," വിങ്ങിപ്പൊട്ടി കൊണ്ടാണ് സുപ്രിയ അച്ഛന്റെ മരണത്തെക്കുറിച്ച് പറഞ്ഞത്.
അച്ഛനൊപ്പമുള്ള ദിവസങ്ങൾ നഷ്ടമായതോർത്ത് എന്നും വേദനിക്കാറുണ്ടെന്നും സുപ്രിയ പറയുന്നു. "അച്ഛൻ സ്ഥിരമായി ധരിക്കുന്ന ഒരു ഷർട്ടുണ്ടായിരുന്നു, പഴകിയിട്ടും അതിടുന്നതിൽ ഞാൻ വഴക്കും പറഞ്ഞിട്ടുണ്ട്. പക്ഷെ ഇന്ന് അത് അരികിൽ വച്ചാണ് ഞാൻ കിടന്നുറങ്ങാറുള്ളത്" സുപ്രിയ പറഞ്ഞു. അച്ഛന്റെ വേർപാടിൽ നിന്ന് ഇതുവരെ പുറത്തു കടക്കാൻ കഴിയാത്തതിനാൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടിയെന്നും സുപ്രിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
2021 നവംബർ 14 നായിരുന്നു സുപ്രിയയുടെ അച്ഛൻ വിജയ് കുമാർ മേനോൻെറ മരണം. പതിമൂന്നു വർഷത്തോളം കാൻസറിനോടു പോരാടിയ ശേഷമാണ് അദ്ദേഹം ലോകത്തോടു വിടപറഞ്ഞത്.
Check out More Entertainment Stories Here
- കുട്ടികള്‍ വേണമായിരുന്നു, അത് കൊണ്ടാണ് വിവാഹം കഴിച്ചത്: കരീന കപൂർ
- അതാണ് ഷാരൂഖും അജയ് ദേവ്ഗണും തമ്മിലുള്ള വ്യത്യാസം: കാജോൾ പറയുന്നു
- ബോളിവുഡിലെ നെപ്പോട്ടിസം തുടക്കത്തിൽ എന്നെയും ബുദ്ധിമുട്ടിച്ചിരുന്നു: ദീപിക പദുകോൺ
- സിവനേ ഇതേത് ജില്ല?; ചെന്നൈയില്‍ പടക്കം കത്തിച്ച് കേരളം വരെ ഓടി ശോഭന, വീഡിയോ
- എനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, ചേച്ചി പക്ഷേ അടുത്തൊന്നും കെട്ടുന്ന ലക്ഷണം കാണുന്നില്ല: ദിയ കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us