/indian-express-malayalam/media/media_files/0UW4mtnh8FNsgefv8Ndc.jpg)
സുഹാനയുടെ അരങ്ങേറ്റചിത്രമായ ദ ആർച്ചീസ് ഡിസംബർ 7ന് നെറ്റ്ഫ്ലിക്സിൽ റിലീസിനെത്തുകയാണ്
തന്റെ ആദ്യ ചിത്രമായ ദ ആർച്ചീസിന്റെ പ്രമോഷൻ തിരക്കുകളിലാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ ഇപ്പോൾ. അടുത്തിടെ നടന്ന ഒരു പ്രമോഷൻ പരിപാടിയ്ക്കിടയിൽ സസ്റ്റൈനബിലിറ്റിയെ കുറിച്ചും തന്നെ സ്വാധീനിച്ച റോൾ മോഡലുകളെ കുറിച്ചുമൊക്കെ സുഹാന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ കവരുന്നത്. ദേശീയ അവാർഡ് ചടങ്ങിൽ തന്റെ വിവാഹ സാരി വീണ്ടും ധരിച്ചെത്തിയ ആലിയ ഭട്ടിനെ അഭിനന്ദിക്കാനും സുഹാന മറന്നില്ല.
“ആലിയ തന്റെ വിവാഹ സാരി വീണ്ടും ദേശീയ അവാർഡിനായി ധരിച്ചു. ഈ പ്ലാറ്റ്‌ഫോമിലുള്ള, സ്വാധീനമുള്ള ഒരാളെന്ന നിലയിൽ, അത് അവിശ്വസനീയവും വളരെ ആവശ്യമുള്ളതുമായ സന്ദേശമാണെന്ന് ഞാൻ കരുതുന്നു. ആലിയ അത് ചെയ്തു, സസ്റ്റെനബിലിറ്റിയ്ക്കായി ഒരു നിലപാട് സ്വീകരിച്ചു. ആലിയ ഭട്ടിന് അവരുടെ വിവാഹ സാരി വീണ്ടും ധരിക്കാൻ കഴിയുമെങ്കിൽ, ഒരു പാർട്ടിക്ക് ഒരിക്കൽ അണിഞ്ഞ വസ്ത്രം ആവർത്തിക്കാം. ഞങ്ങൾക്ക് ഒരു പുതിയ വസ്ത്രം വാങ്ങേണ്ടതില്ല. നാം പലപ്പോഴും തിരിച്ചറിയുന്നില്ല, പുതിയ വസ്ത്രങ്ങൾ നിർമ്മിക്കുന്നത് മാലിന്യങ്ങൾ സൃഷ്ടിക്കുന്നു, അത് നമ്മുടെ ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്നു. അതിനാൽ, ഇത് വളരെ പ്രധാനമാണ്, ”ആലിയയെ അഭിനന്ദിച്ചുകൊണ്ട് സുഹാന പറഞ്ഞതിങ്ങനെ.
സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്യവാടിയിലെ അഭിനയത്തിന് 69-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ ആലിയ ഭട്ടിന് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. ആലിയയ്ക്ക് ഒപ്പം കൃതി സനോണും അവാർഡ് പങ്കിട്ടു. മിമിയിലെ പ്രകടനമാണ് കൃതിയെ അവാർഡിന് അർഹയാക്കിയത്. ദേശീയ പുരസ്കാരവേദിയിൽ ആലിയ എത്തിയത്, സബ്യസാചി ഡിസൈൻ ചെയ്ത തന്റെ വിവാഹ സാരി അണിഞ്ഞായിരുന്നു.
ദേശീയ പുരസ്കാരം സ്വീകരിക്കാൻ തന്റെ വിവാഹസാരി തന്നെ ആവർത്തിച്ചത് എന്തുകൊണ്ട് എന്നു ചോദിച്ച മാധ്യമപ്രവർത്തകരോട് ആലിയ പറഞ്ഞത്, “വലിയ സംഭവമോ വലിയ മുഹൂർത്തമോ വരുമ്പോഴെല്ലാം നിങ്ങൾ അതിനുള്ള തയ്യാറെടുപ്പ് തുടങ്ങൂ.‘ഞാൻ എന്റെ വിവാഹ സാരി വീണ്ടും ധരിക്കാൻ പോകുന്നു’ എന്ന് എനിക്ക് തോന്നി. സബ്യസാചി മുഖർജിയാണ് സാരി രൂപകല്പന ചെയ്തത്. ഒരു പ്രത്യേക അവസരത്തിനായി ഒരു പ്രത്യേക വസ്ത്രം ഒന്നിലധികം തവണ ധരിക്കാം," എന്നായിരുന്നു.
Read More Entertainment News Here
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- 70 സെക്കന്റ്, 24 മണിക്കൂർ, 10 മില്യൺ; ആരാധകരെ ആകാംക്ഷയുടെ കൊടുമുടി കയറ്റി 'കാന്താര 2' ടീസർ
- ചൂളമടിച്ച് കറങ്ങി നടക്കും.... സ്റ്റെലിഷ് ചിത്രങ്ങളുമായി മഞ്ജു
- എന്റെ ദൈവമേ, തിയേറ്ററിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ ഞാൻ: ഐശ്വര്യ ലക്ഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.