/indian-express-malayalam/media/media_files/2025/08/12/su-from-so-ott-release-date-platform-2025-08-12-15-35-48.jpg)
Su From So OTT Release Date & Platform
Su From So OTT Release Date & Platform: തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് 'സു ഫ്രം സോ' എന്ന കന്നഡ ചിത്രം. കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമിച്ച ചിത്രം ബോക്‌സ് ഓഫീസ് കളക്ഷനും മികച്ച പ്രേക്ഷക പ്രതികരണവും നേടി തിയേറ്ററിൽ ജൈത്രയാത്ര തുടരുകയാണ്. 2025 ജൂലൈ 25നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
Also Read: അപ്പന്റെ റാപ്പൊക്കെ കേട്ട് നീ അനുഭവിക്ക്: നീരജിന്റെ മകളോട് ചാക്കോച്ചൻ
ഒരു ചെറിയ ഗ്രാമത്തിൽ നടക്കുന്ന ഒരു പ്രേതകഥയുടെ പശ്ചാത്തലത്തിൽ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും മറ്റും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ചിത്രമാണിത്.
ജെ പി തുമിനാട് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ തുമിനാട് ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
Also Read: ജിസേൽ യുവരാജ് സിങ്ങിന്റെ മുൻ ഗേൾഫ്രണ്ട്? ഞെട്ടി ആരാധകർ -Bigg Boss malayalam Season 7
ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ നിർമ്മാണ പങ്കാളികളാണ്. ചന്ദ്രശേഖർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. എഡിറ്റിംഗ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ് എന്നിവർ നിർവ്വഹിച്ചു. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്.
Su From So OTT: സു ഫ്രം സോ ഒടിടിയിൽ എപ്പോൾ എത്തും?
ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുണ്ട്. സെപ്റ്റംബർ ആദ്യവാരം ചിത്രം ആമസോണിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Also Read: ധനുഷുമായി പ്രണയത്തിൽ; നാത്തൂന്മാരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത് മൃണാൾ ഠാക്കൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us