scorecardresearch

അപ്പന്റെ റാപ്പൊക്കെ കേട്ട് നീ അനുഭവിക്ക്: നീരജിന്റെ മകളോട് ചാക്കോച്ചൻ

ഓഫ് സ്ക്രീനിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ചാക്കോച്ചനും നീരജ് മാധവനും. നീരജിനെ ട്രോളി കൊണ്ട് ചാക്കോച്ചൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

ഓഫ് സ്ക്രീനിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ചാക്കോച്ചനും നീരജ് മാധവനും. നീരജിനെ ട്രോളി കൊണ്ട് ചാക്കോച്ചൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Neeraj Madhav Kunchacko Boban

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരാണ് കുഞ്ചാക്കോ ബോബനും നീരജ് മാധവനുമൊക്കെ. ഓഫ് സ്ക്രീനിലും ഇരുവരും തമ്മിൽ സൗഹൃദമുണ്ട്. ഇപ്പോഴിതാ, നീരജിനെ ട്രോളി കൊണ്ട് ചാക്കോച്ചൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

Advertisment

നീരജിന്റെ മകൾ നിലങ്കയുടെ ജന്മദിനാഘോഷത്തിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ചാക്കോച്ചന്റെ തഗ്ഗ് ഡയലോഗ്. 'അപ്പന്റെ റാപ്പൊക്കെ കേട്ട് നീ അനുഭവിക്ക്' എന്നാണ് ചിരിയോടെ ചാക്കോച്ചൻ പറഞ്ഞത്. ചാക്കോച്ചന്റെ ട്രോൾ കേട്ട് ചിരിയടക്കാനാവാതെ നിൽക്കുന്ന നീരജിനെയും ഭാര്യയേയും വീഡിയോയിൽ കാണാം.

Also Read:   ജിസേൽ യുവരാജ് സിങ്ങിന്റെ മുൻ ഗേൾഫ്രണ്ട്? ഞെട്ടി ആരാധകർ -Bigg Boss malayalam Season 7

Advertisment

2013ല്‍ പുറത്തിറങ്ങിയ ‘ബഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന്‍ ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 

Also Read:  അവരുടെ സ്നേഹത്തിനു കണ്ണ് കിട്ടിയത് ആകും: തെസ്നിഖാൻ

1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി. ‘ലവകുശ’ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ബോളിവുഡ് വെബ്‌സീരീസായ ‘ദി ഫാമിലി മാൻ’ നീരജിന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു.

Also Read:  സ്റ്റൈലിന്റെ കാര്യത്തിൽ മമ്മൂട്ടിയുടെ മരുമകൾ തന്നെ; ബോളിവുഡ് താരങ്ങൾ വരെ മാറി നിൽക്കും അമാലിനു മുന്നിൽ

സമീപകാലത്ത് ജിയോ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ലവ് അണ്ടർ കൺസ്ട്രെക്ഷൻ എന്ന വെബ് സീരീസിലും ശ്രദ്ധേയമായ പ്രകടനമാണ് നീരജ് കാഴ്ച വച്ചത്. 

Also Read:  എന്റെ ഹൃദയം പറിച്ചുകൊണ്ട് പൊന്നുമോൾ പോയി, ഒരിക്കലും തകരില്ലെന്നു കരുതിയ ഞാൻ ഒന്നുമല്ലാതായി: അഖിൽ മാരാർ

Kunchacko Boban Neeraj Madhav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: