/indian-express-malayalam/media/media_files/2025/08/12/kalabhavan-navas-thesni-khan-2025-08-12-13-03-38.jpg)
Kalabhavan Navas: നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ നിന്നും ഇപ്പോഴും മുക്തരല്ല നവാസിന്റെ കുടുംബവും കൂട്ടുകാരുമൊക്കെ. നവാസിന്റെ അസാന്നിധ്യത്തിൽ ആ കുടുംബം എങ്ങനെ അതിജീവിക്കുമെന്നാണ് ഏവരുടെയും ആശങ്ക. പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു നവാസും രഹ്നയും. ഇന്നും പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ദമ്പതികൾ. സമീപകാലത്ത് നവാസും രഹ്നയും ചേർന്നു നൽകിയ ഒരു അഭിമുഖത്തിലും 'നവാസിക്ക ഇല്ലാതെ എനിക്കു പറ്റില്ലെന്ന്' പറയുന്ന രഹ്നയെ പ്രേക്ഷകർ കണ്ടതാണ്.
Also Read: ലെന സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത് ഒരേ ഒരു അക്കൗണ്ട് മാത്രം!
ഇപ്പോഴിതാ, നവാസിനയും രഹ്നയേയും കുറിച്ച് നടി തെസ്നി ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. "എനിക്ക് നവാസ് ഇക്കയില്ലാതെ ജീവിക്കാനാവില്ലെന്ന് രഹ്ന പറയുമ്പോൾ, നമുക്ക് മനസ്സിലാവില്ലേ ആ ഫാമിലിയുടെ ഒരു ഒത്തൊരുമ. അത്രയും സ്നേഹമാണ് ആ കുട്ടിയ്ക്ക്. ആ സ്നേഹത്തിനു കണ്ണു തട്ടിയതാണോ?"
"ആ കുട്ടിയ്ക്ക് ജീവിക്കാനുള്ള കരുത്തു പടച്ചവൻ കൊടുക്കട്ടെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. നവാസില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞാലും, രഹ്ന ജീവിച്ചു കാണിച്ചുകൊടുക്കണം. ആ മൂന്നു പിള്ളേരും പഠിക്കുകയാണ്, അവരെ ഒരു നിലയിൽ എത്തിക്കേണ്ടേ?," തെസ്നിഖാൻ കൂട്ടിച്ചേർത്തു.
Also Read: കയ്യെത്തും ദൂരത്തിലെ ചോക്ലേറ്റ് പയ്യൻ; ഗുരുതരമായ കരൾരോഗത്തോട് മല്ലിട്ട് അഭിനയ്
"രഹ്നയെ ഒന്നുകൂടി പോയി കാണണം ഇനി. അന്ന് രഹ്നയെ കണ്ടപ്പോൾ തന്നെ എന്റെ കൺട്രോൾ പോയതുപോലെ തോന്നി. ഇനി പോയി കാണണം, കരുത്തു കൊടുക്കണം. രഹ്ന മുന്നോട്ടു പോയി ജീവിച്ചു കാണിച്ചുകൊടുത്താലേ നവാസിനു സന്തോഷമാകൂ," തെസ്നിഖാൻ കൂട്ടിച്ചേർത്തു.
2002ലായിരുന്നു രഹ്നയും നവാസും വിവാഹിതരായത്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന രഹ്ന അടുത്തിടെനവാസ് പ്രധാന വേഷം ചെയ്ത ഇഴ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. ചിത്രത്തിൽ നവാസിന്റെ ഭാര്യയായിട്ടാണ് രഹ്ന അഭിനയിച്ചത്.
നഹറിൻ, റിദ്‍വാൻ, റിഹാൻ എന്നിവരാണ് മക്കൾ. നഹറിൻ നവാസും അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കൺഫഷൻസ് ഓഫ് എ കുക്കു എന്ന ചിത്രത്തിലാണ് നഹറിൻ പ്രധാന വേഷത്തിലെത്തിയത്.
Also Read: ധനുഷുമായി പ്രണയത്തിൽ; നാത്തൂന്മാരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത് മൃണാൾ ഠാക്കൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.