/indian-express-malayalam/media/media_files/2025/08/09/akhil-marrar-2025-08-09-11-22-47.jpg)
ചിത്രം: ഫേസ്ബുക്ക്/അഖിൽ മാരാർ
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ വിജയിയായിരുന്നു സംവിധായകനും നടനുമായ അഖിൽ മാരാർ. അഖിലും ഭാര്യ രാജലക്ഷ്മിയുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കും ഏറെ സുപരിചിതരാണ്. ഇപ്പോഴിതാ, വളർത്തു നായയുടെ വിയോഗത്തിന്റെ ദുഃഖം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അഖിൽ മാരാർ.
മൂന്ന് വർഷമായി ഒപ്പം ഉണ്ടായിരുന്നു ശീശു എന്ന നായ തന്നെ വിട്ടുപോയെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. "എന്റെ ഹൃദയം പറിച്ചു കൊണ്ട് എന്റെ പൊന്ന് മോൾ പോയി. ഒരിക്കലും തകരില്ല എന്നു കരുതിയ ഞാൻ ഒന്നുമല്ലാതായി പോയി. കഴിഞ്ഞ മൂന്നു വർഷമായി എന്റെ ഒപ്പം ഉറങ്ങുന്ന ഞങ്ങളുടെ മൂന്നാമത്തെ മകളായ എന്റെ ശീശു ഞങ്ങളെ വിട്ട് പോയി. എന്റെ നെഞ്ച് പറിയുന്ന വേദനയാണ്..." കുറിപ്പ് ഇങ്ങനെ. നായയ്ക്കൊപ്പമുള്ള അവസാന നിമിഷങ്ങളുടെ വീഡിയോയും അഖിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.
Also Read: 'ആരാണ് സുധി?' രേണുവും അനീഷും പൊരിഞ്ഞ അടി; രേണു ഫയറാണെന്ന് ഷാനവാസ്
കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ അഖിൽ ഡോക്ടർ ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവര്‍' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമയിലെത്തിയത്. 2021ല്‍ 'ഒരു താത്വിക അവലോകനം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയതും അഖിലായിരുന്നു.
Also Read: ഏറ്റവും കൂടുതൽ പ്രതിഫലം രേണുവിനും അനുമോൾക്കും; ബിഗ് ബോസ് താരങ്ങളുടെ സാലറിയിങ്ങനെ
ജോജു ജോര്‍ജ്, നിരരഞ്ജ്, ഷമ്മി തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലിഫ്റ്റ്, ബിസൈഡ്‌സ് എന്നിങ്ങനെ രണ്ട് ഷോര്‍ട്ട് ഫിലിമികളും അഖിൽ സംവിധാനം ചെയ്തിട്ടുണ്ട്. അവശേഷിപ്പുകള്‍ എന്നൊരു പുസ്തകവും അഖിലിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ അഖിലിന്റേയും കുടുംബത്തിന്റേയും വീഡിയോകൾക്കും വലിയ ആരാധകരാണ് ഉള്ളത്. വീട്ടിലെ രസകരമായ നിമിഷങ്ങൾ പങ്കുവെച്ചുള്ള ഇവരുടെ വിഡിയോകൾ ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്.
Read More: പൊട്ടിക്കരഞ്ഞ് അനുമോൾ; ആര്യൻ അശ്ലീല ആംഗ്യം കാണിച്ചതായി ആരോപണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.