/indian-express-malayalam/media/media_files/2025/08/12/dhanush-mrunal-thakur-dating-rumours-2025-08-12-12-29-03.jpg)
നടി മൃണാൾ ഠാക്കൂറും നടൻ ധനുഷും പ്രണയത്തിൽ എന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ ഇതുവരെ ധനുഷോ മൃണാള്‍ ഠാക്കൂറോ തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇപ്പോഴിതാ, ധനുഷിന്റെ സഹോദരിമാരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തിരിക്കുകയാണ് മൃണാൾ ഠാക്കൂർ. ഇരുവരും ഇൻസ്റ്റഗ്രാമിൽ മൃണാളിനെയും തിരിച്ചു ഫോളോ ചെയ്യുന്നുണ്ട്.
ധനുഷിന്റെ സഹോദരിമാരായ ഡോ.കാര്‍ത്തിക കാര്‍ത്തിക്കിനും വിമല ഗീതയ്ക്കും ധനുഷ് മൃണാളിനെ പരിചയപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വര്‍ഷമാണ് ധനുഷും ഐശ്വര്യ രജനീകാന്തും ഔദ്യോഗികമായി വിവാഹമോചിതരായത്. രണ്ടുവർഷമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്ന ദമ്പതികൾ കഴിഞ്ഞ വർഷം വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാറിന്റെ പ്രത്യേക ഷോയില്‍ പങ്കെടുക്കാന്‍ ധനുഷ് മുംബൈയിലെത്തിയിരുന്നു. ഇതിനെ തുടർന്നാണ് മൃണാൾ- ധനുഷ് ഡേറ്റിംഗ് വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങിയത്. പരിപാടിയ്ക്കിടയിൽ മൃണാളും ധനുഷും കൈ കോര്‍ത്ത് നടക്കുന്നതിന്റെയും സ്വകാര്യം പറയുന്നതിന്റെയുമെല്ലാം വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി.
Also Read: കയ്യെത്തും ദൂരത്തിലെ ചോക്ലേറ്റ് പയ്യൻ; ഗുരുതരമായ കരൾരോഗത്തോട് മല്ലിട്ട് അഭിനയ്
മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിൽ ധനുഷ് പങ്കെടുത്തതും പാപ്പരാസികളുടെ ശ്രദ്ധ കവർന്നു. കഴിഞ്ഞ ജൂലൈയില്‍ ധനുഷ് ചിത്രം 'തേരെ ഇഷ്‌ക് മേ'യുടെ നിര്‍മാതാവും എഴുത്തുകാരിയുമായ കനിക ധില്ലന്‍ ഒരുക്കിയ പാര്‍ട്ടിയിലും മൃണാള്‍ പങ്കെടുത്തിരുന്നു.
Also Read: ആ പഴയ മോഹൻലാലിൻ്റെ നാണവും ചിരിയും കാണാനായി ബിഗ് ബോസ് കാണുമ്പോൾ; വൈറലായി കുറിപ്പ്: Bigg Bossmalayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us