/indian-express-malayalam/media/media_files/2025/08/09/dulquer-salman-amal-sufiya-latest-pics-mumbai-2025-08-09-15-45-20.jpg)
ദുൽഖറും അമാലും
സ്റ്റൈലിലും ഫാഷനിലുമൊക്കെ തെന്നിന്ത്യൻ താരങ്ങളും ബോളിവുഡ് താരങ്ങളും വരെ അൽപ്പം അസൂയയോടെ നോക്കി കാണുന്ന ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. സ്റ്റൈലിൽ മമ്മൂട്ടിയോട് മുട്ടാനില്ലെന്ന് നടൻ നാഗാർജുന ഒരു സ്റ്റേജ് പരിപാടിയ്ക്കിടയിൽ ദുൽഖറിനോട് പറയുന്ന വീഡിയോയും ഏറെ വൈറലായിരുന്നു.
മമ്മൂട്ടി മാത്രമല്ല, ഫാഷൻ സെൻസിൽ ദുൽഖർ സൽമാനും മമ്മൂട്ടിയ്ക്ക് ഒട്ടും പിറകിൽ അല്ല. യുവതാരങ്ങൾക്കിടയിൽ ഏറ്റവും സ്റ്റൈലിഷായി വസ്ത്രം അണിയുന്ന ഒരാൾ എന്ന വിശേഷണം ദുൽഖർ എന്നോ സ്വന്തമാക്കിയതാണ്. അക്കാര്യത്തിൽ ദുൽഖറിന്റെ ഭാര്യ അമാൽ സൂഫിയയും ഒട്ടും പിറകിലല്ല. ഏറ്റവും സ്റ്റൈലിഷായും ആത്മവിശ്വാസത്തോടെയും വേദികളിലെത്തുന്ന അമാലിനെ മലയാളികൾ പലതവണ കണ്ടു കാണും.
ഇപ്പോഴിതാ, മുംബൈയിലെ പാപ്പരാസികളുടെയും കയ്യടി നേടുകയാണ് അമാൽ. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഒരു ഷോയിൽ പങ്കെടുക്കാൻ ദുൽഖറിനൊപ്പം അമാൽ എത്തിയപ്പോഴാണ് പാപ്പരാസികൾ അമാലിനെ പൊതിഞ്ഞത്. സ്റ്റൈലിലും ആറ്റിറ്റ്യൂഡിലും ബോളിവുഡ് താരങ്ങളെ വെല്ലും അമാൽ എന്നാണ് പാപ്പരാസികളുടെ കമന്റ്.
Also Read: അഭിമുഖത്തിനിടെ അമല പോളിനെ കല്യാണം ക്ഷണിച്ച് ജാൻമണി; ഹണിമൂൺ എൻജോയ് ചെയ്യൂ എന്ന് അമല
ഗൗരവ് ഗുപ്തയുടെ ബ്രൈഡൽ കോച്ചർ ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ദുൽഖറും അമാലും. കൈയിലും തോളിലും എംബ്രോയിഡറി ചെയ്ത കറുത്ത സ്യൂട്ട് ആയിരുന്നു ദുൽഖറിന്റെ വേഷം. അതേസമയം, ലാവ ഓറഞ്ച് നിറത്തിലുള്ള ഗൗൺ ആയിരുന്നു അമാൽ അണിഞ്ഞത്. മനോഹരമായൊരു നെക്ലേസും ഹാൻഡ്‌ബാഗും വാച്ചും ഹൈ ഹീൽസും അമാലിന്റെ ലുക്കിന് മാറ്റുകൂട്ടി.
ഗൗരവ് ഗുപ്തയുടെ ഷോയിൽ സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ, വിജയ് വർമ്മ, അംഗദ് ബേദി, നേഹ ധൂപിയ, മലൈക അറോറ, കിരൺ റാവു, ദിഷാ പടാനി തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
Also Read: ഒർജിനലിനെയും വെല്ലുമല്ലോ? പേളിയുടെ റീലിന് കയ്യടിച്ച് സോഷ്യൽ മീഡിയ
2011 ഡിസംബർ 22നായിരുന്നു ദുൽഖർ സൽമാനും അമാൽ സൂഫിയയും വിവാഹിതരായത്. മറിയം അമീറ സൽമാൻ എന്നൊരു മകളും ദമ്പതികൾക്കുണ്ട്. ആർക്കിടെക്റ്റായ അമാൽ സൂഫിയ, ഇന്റീരിയർ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്.
Also Read: "എന്റെ ഹൃദയം പറിച്ചുകൊണ്ട് പൊന്നുമോൾ പോയി... ഒരിക്കലും തകരില്ലെന്നു കരുതിയ ഞാൻ ഒന്നുമല്ലാതായി"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.