/indian-express-malayalam/media/media_files/2025/08/11/actor-abhinay-2025-08-11-11-58-22.jpg)
അഭിനയ്
തുള്ളുവതോ ഇളമൈ, സൊല്ല സൊല്ല ഇനിക്കും, പാലൈവനം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടൻ അഭിനയ് മാരകമായ കരൾ രോഗവുമായി മല്ലിടുകയാണ്. കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലെ കിഷോർ എന്ന കഥാപാത്രമായിട്ടാവും മലയാളികൾക്ക് അഭിനയ് എന്ന നടനെ പരിചയം. 47 കാരനായ അഭിനയ് ഇപ്പോൾ ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നുപോവുകയാണ്.
Also Read: ഇത് റീൽ അല്ല, റിയൽ ആണ്; ആശുപത്രി കിടക്കയിൽ നിന്നും റിയാസ് നർമകല
മുതിർന്ന മലയാള നടി ടി.പി രാധാമണിയുടെ മകനാണ് അഭിനയ്. ദേശീയ പുരസ്കാരം നേടിയ ഉത്തരായനം അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രാധാമണി 2019ൽ കാൻസർ രോഗത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. അമ്മയുടെ മരണശേഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് താനെന്നും നഗരത്തിലെ സർക്കാർ മെസ്സിൽ നിന്നുമാണ് ഭക്ഷണം കഴിക്കുന്നതെന്നും ഒരു വർഷം മുൻപ് നൽകിയൊരു അഭിമുഖത്തിൽ അഭിനയ് പറഞ്ഞിരുന്നു. ഇനി ഏതാനും മാസങ്ങൾ മാത്രമേ തന്റെ ജീവിതം ശേഷിക്കുന്നുള്ളൂ എന്നും അഭിനയ് വെളിപ്പെടുത്തിയിരുന്നു.
Also Read: യേ ദോസ്തി, ഹം നഹി തോടേംഗേ; പ്രിയപ്പെട്ടവളെ ചേർത്തുപിടിച്ച് വിൻസി
Also Read: New OTT Releases: ഈ മാസം ഒടിടിയിലെത്തിയ 10 ചിത്രങ്ങൾ
കഴിഞ്ഞ ദിവസം അഭിനയിനു സഹായങ്ങളുമായി ഹാസ്യനടനും ടെലിവിഷൻ അവതാരകനുമായ കെപിവൈ ബാലയും എത്തിയിരുന്നു. ഒരു ലക്ഷം രൂപയാണ് അഭിനയുടെ ചികിത്സയ്ക്കായി ബാല സംഭാവന ചെയ്തത്.
പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അഭിനയ് തുപ്പാക്കിയിൽ വിദ്യുത് ജമാലിന് വേണ്ടി ഡബ്ബ് ചെയ്യുകയും ചെയ്തിരുന്നു.
Also Read: സ്റ്റൈലിന്റെ കാര്യത്തിൽ മമ്മൂട്ടിയുടെ മരുമകൾ തന്നെ; ബോളിവുഡ് താരങ്ങൾ വരെ മാറി നിൽക്കും അമാലിനു മുന്നിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us