scorecardresearch

New OTT Releases: ഈ മാസം ഒടിടിയിലെത്തിയ 10 ചിത്രങ്ങൾ

Latest OTT Releases: വിവിധ ഒടിടി പ്ലാറ്റ്‌‌ഫോമുകളിലൂടെ ഒടിടിയിൽ റിലീസു ചെയ്ത ഏറ്റവും പുതിയ 10 ചിത്രങ്ങൾ പരിചയപ്പെടാം

Latest OTT Releases: വിവിധ ഒടിടി പ്ലാറ്റ്‌‌ഫോമുകളിലൂടെ ഒടിടിയിൽ റിലീസു ചെയ്ത ഏറ്റവും പുതിയ 10 ചിത്രങ്ങൾ പരിചയപ്പെടാം

author-image
Entertainment Desk
New Update
Latest Ott Releases August

Latest Ott Releases August

New malayalam OTT Releases August 2025: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന നിരവധി ചിത്രങ്ങൾ ഒടിടിയിലെത്തുകയാണ്. ഈ മാസം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച 10 ചിത്രങ്ങളും പ്ലാറ്റ്ഫോമുകളും അറിയാം.

Advertisment

Nadikar OTT: നടികർ

ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് 'നടികർ'. സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലിന്റെ കഥയാണ് നടികർ പറഞ്ഞത്. ഡേവിഡ് കരിയറിന്റെ ഒരു മോശം കാലഘട്ടത്തിൽ കൂടി കടന്നു പോവുന്നതും തുടർച്ചയായി മൂന്നോളം ചിത്രങ്ങൾ പരാജയപ്പെടുന്നതും ഈ പരാജയങ്ങൾ ഡേവിഡിന്റെ ആത്മവിശ്വാസത്തെയും അഭിനയത്തെയുമെല്ലാം എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറഞ്ഞ ചിത്രം ഒടിടിയിൽ കാണാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. സൈന പ്ലേയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

Also Read: ജെഎസ്കെ ഒടിടിയിലേയ്ക്ക്, എവിടെ എപ്പോൾ കാണാം?

Eeth Nerathanavo OTT: ഏത് നേരത്താണാവോ?

കോഴിപ്പോര് എന്ന ചിത്രത്തിനു ശേഷം ജെ പിക് മൂവീസിന്റെ ബാനറില്‍ വി.ജി ജയകുമാര്‍ നിര്‍മ്മിച്ച് ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഏത് നേരത്താണാവോ'.  സംഗീത, പൗളി വത്സന്‍, കേദാര്‍ വിവേക്, ജിനോയ് ജനാര്‍ദ്ദനന്‍, സരിന്‍ റിഷി, മനിക രാജ്, ഉമേഷ് ഉണ്ണികൃഷ്ണന്‍, വത്സല നാരായണന്‍, ജെയിംസ് പാറക്കാട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരഭിച്ചു.

Maaman OTT: മാമൻ

സൂരിയും ഐശ്വര്യ ലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ തമിഴ് ചിത്രമാണ് മാമൻ. ‘ബ്രൂസ്‌ലീ’, വിലങ്ങ്(വെബ് സീരിസ്) എന്നിവയുടെ സംവിധായകനായ പ്രശാന്ത് പാണ്ഡ്യരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. മേയ് 16നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ലാർക്ക് സ്റ്റുഡിയോസിന്റെ കീഴിൽ കെ. കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൂരി, രാജ് കിരൺ, ഐശ്വര്യ ലക്ഷ്മി, സ്വാസിക, ബാല ശരവണൻ, ബാബ ഭാസ്‌കർ, വിജി ചന്ദ്രശേഖർ, നിഖില ശങ്കർ, ഗീത കൈലാസം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സീ 5ൽ ചിത്രം ലഭ്യമാണ്. 

Advertisment

Also Read: വാരാന്ത്യം ഒടിടിയിൽ എത്തുന്ന 5 ചിത്രങ്ങൾ

മനസാ വാചാ ഓഗസ്റ്റ് 9 മുതൽ ഒടിടിയിൽ

ദിലീഷ് പോത്തനെ നായകനാക്കി ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത ചിത്രമാണ് കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ 'മനസാ വാചാ.' തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറഞ്ഞ ചിത്രമാണ് മനസാ വാചാ. മുഴുനീള കോമഡി എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ധാരാവി ദിനേശനെന്ന കഥാപാത്രമായാണ് ദിലീഷ് പോത്തൻ ചിത്രത്തിലെത്തുന്നത്. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. മനോരമ മാക്സിൽ ചിത്രം ലഭ്യമാണ്.

3BHK OTT:  3ബിഎച്ച്കെ


ശ്രീ ഗണേഷ് സംവിധാനം ചെയ്ത  3BHK ഒടിടിയിലെത്തി. സിദ്ധാർത്ഥും ശരത്കുമാറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം, സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തെ പിന്തുടരുന്ന ഒരു മധ്യവർഗ കുടുംബത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട യാത്രയുടെ കഥയാണ് പറയുന്നത്. ദേവയാനി, മീത്ത രഘുനാഥ്,  ചൈത്ര ജെ. ആചാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.  ആമസോൺ പ്രൈം വീഡിയോയിൽ 3BHK കാണാം.

Also Read: ഇത് റീൽ അല്ല, റിയൽ ആണ്; ആശുപത്രി കിടക്കയിൽ നിന്നും റിയാസ് നർമകല

Housefull 5 OTT: ഹൗസ്ഫുൾ 5


തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ഹൗസ്ഫുൾ 5 ഒടിടിയിലെത്തി. അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിങ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.

Thammudu OTT: തമ്മുഡു


ശ്രീറാം വേണു സംവിധാനം ചെയ്ത് നിതിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ആക്ഷൻ ഡ്രാമ‘തമ്മുഡു’ ഒടിടിയിലെത്തി. നിതിനൊപ്പം ലയ, സപ്തമി ഗൗഡ, സൗരഭ് സച്ദേവ്, സ്വസിക, ഹരി തേജ, ശ്രീകാന്ത് അയ്യങ്കാർ, ടെമ്പർ വംശി, ചമ്മക് ചന്ദ്ര, വർഷ ബൊല്ലമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നെറ്റ്ഫ്ളിക്സിൽ ചിത്രം കാണാം.

Also Read: "ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലർത്തിയാൽ അപഹാസ്യരാവാതിരിക്കാം"; വിജയ് ബാബുവിന് മറുപടിയുമായി സാന്ദ്ര തോമസ്

Super Zindagi OTT: സൂപ്പർ സിന്ദഗി


ധ്യാൻ ശ്രീനിവാസൻ, മുകേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'സൂപ്പർ സിന്ദഗി' ഒടിടിയിലെത്തി.   ജീവിതത്തിൽ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ഒരു ചെറുപ്പക്കാരനും അവൻ്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന ഒരുകൂട്ടം പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. ജോണി ആന്റണി, സുരേഷ് കൃഷ്ണ, പാർവതി നായർ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ്  എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ചിത്രം മനോരമ മാക്സിൽ കാണാം.

Chakravyuham OTT: ചക്രവ്യൂഹം

ചക്രവ്യൂഹത്തിന്റെ തമിഴ് പതിപ്പ് ആഹാ തമിഴിൽ കാണാം. ചേത്കുരി മധുസൂദനൻ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രത്തിൽ അജയ്, ജ്ഞാനേശ്വരി കന്ദ്രേഗുല എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. വീട്ടമ്മയും ബിസിനസുകാരിയുമായ സിരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ആരെന്ന് അന്വേഷിക്കുന്ന സിഐ സത്യനാരായണനിലൂടെയാണ് കഥ മുന്നേറുന്നത്.

Surabhila Sundara Swapnam OTT: സുരഭില സുന്ദര സ്വപ്നം


ടോണി മാത്യു രചനയും സംവിധാനവും നിർവ്വഹിച്ച 'സുരഭില സുന്ദര സ്വപ്നം' ഒടിടിയിലെത്തി. പോൾ വി വർഗീസും രാജലക്ഷ്മി രാജനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം ഒരു സാധാരണക്കാരൻ തന്റെ ഐഡന്റിറ്റി ഉറപ്പിക്കാൻ നടത്തുന്ന യാത്രയെ കുറിച്ചാണ് പറയുന്നത്. സൺനെക്സ്റ്റിൽ ചിത്രം കാണാം.

Read More: 'അപ്രതീക്ഷിത കണ്ടുമുട്ടല്‍'; മുഖ്യമന്ത്രിക്കൊപ്പം സെൽഫിയുമായി അഹാന കൃഷ്ണ

OTT New Release August Movies

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: