scorecardresearch

ഇത് റീൽ അല്ല, റിയൽ ആണ്; ആശുപത്രി കിടക്കയിൽ നിന്നും റിയാസ് നർമകല

Riyas Narmakala hospitalized: "എന്തായാലും എന്റെ പ്രിയപ്പെട്ടവരുടെയൊക്കെ പ്രാർത്ഥനകൾ ഉള്ളത് കൊണ്ടാകാം കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടൊക്കെയങ്ങു നീങ്ങുന്നത്"

Riyas Narmakala hospitalized: "എന്തായാലും എന്റെ പ്രിയപ്പെട്ടവരുടെയൊക്കെ പ്രാർത്ഥനകൾ ഉള്ളത് കൊണ്ടാകാം കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടൊക്കെയങ്ങു നീങ്ങുന്നത്"

author-image
Television Desk
New Update
Riyas Narmakala

Riyas Narmakala: (Source: Facebook)

ആശുപത്രി കിടക്കയിൽ നിന്നുള്ള ഫോട്ടോ പങ്കുവെക്കുകയാണ് നടൻ റിയാസ് നർമകല. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ല. ഒട്ടും സുഖകരമല്ലാതിരുന്ന ഒരാഴ്ചത്തെ ആശുപത്രി വാസം അവസാനിച്ചതിന്റെ ആശ്വാസം പങ്കുവയ്ക്കുകയാണ് റിയാസ്. ഭക്ഷ്യവിഷബാധയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തെ വലച്ചത്. 

Advertisment

വർഷങ്ങൾക്ക് ശേഷം ആണ് ആശുപത്രിയിൽ കഴിയേണ്ടി വന്നത് എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ റിയാസ് പറയുന്നു. ഇത് റീൽ അല്ല റിയൽ ആണ് എന്ന് പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. "ഇപ്പോൾ ഭക്ഷണം കാണുമ്പോൾ തന്നെ പേടിയാണ്. കഷ്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിയോയും പോയി. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. അത് പ്രയാസമായിരിക്കും എന്നറിയാം. എന്നാലും ശ്രമിക്കുക ശ്രദ്ധിക്കുക" എന്ന് പറഞ്ഞാണ് റിയാസ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

Also Read: "അക്ബർ നോക്കുമ്പോൾ എനിക്ക് പേടി ആകുന്നു"; അക്ബറിനെ ടാർഗറ്റ് ചെയ്ത് അനുമോൾ? - Bigg Bossmalayalam Season 7

റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Not Reel But Real
രോഗിയായി ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും കുറെയധികം വർഷങ്ങൾക്കു ശേഷം ഒരാഴ്ച്ചത്തെ ആശുപത്രിവാസം ഇന്ന് അവസാനിച്ചു. FOOD POISON അടിച്ചു നല്ല അസ്സല് പണി കിട്ടി എന്തോ തിന്നേ കുടിക്കേ ചെയ്തതാണ് എവിടെന്നാണ്ന്നറിയില്ല ഇപ്പോ ഭക്ഷണം കാണുമ്പോൾ തന്നെ പേടിയാ, കഷ്ട്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോയും പോയി."

Advertisment

Also Read: Bigg Boss: പണി വരുന്നുണ്ട് അക്ബറേ! ക്ഷുഭിതനായി മോഹൻലാൽ

"എന്തായാലും എന്റെ പ്രിയപ്പെട്ടവരുടെയൊക്കെ പ്രാർത്ഥനകൾ ഉള്ളത് കൊണ്ടാകാം കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടൊക്കെയങ്ങു നീങ്ങുന്നത്, അനുഭവിച്ച് ചീട്ട് കീറിയതിന്റെ വെളിച്ചത്തിൽ പറയുവാ പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക, നടക്കില്ല എന്നറിയാം എന്നാലും ശ്രമിക്കുക ശ്രദ്ധിക്കുക."

Also Read: Bigg Boss: "പേക്കോലം കെട്ടി ആടാനുള്ളതല്ല ബിഗ് ബോസ്"; തീപ്പൊരിയായി ബിൻസി; മാസ് എന്ന് ഫാൻസ്

മറിമായത്തിലൂടെയാണ് റിയാസ് പ്രേക്ഷകരുടെ ശ്രദ്ധ പിടിക്കുന്നത്. മന്മഥൻ എന്ന കഥാപാത്രമാണ് മറിമായത്തിൽ റിയാസിന്റേത്. ടെലിവിഷൻ പരമ്പരകൾക്ക് പുറമെ സിനിമകളും റിയാസിനെ തേടി എത്തിയിരുന്നു. വൺ, റോഷാക്ക്, കൂമൻ എന്നീ സിനിമകളിൽ റിയാസ് അഭിനയിച്ചു. 

Also Read: ലാലേട്ടനെ നമ്പാതെ എന്ന് നെവിൻ; നല്ലോളം കിട്ടി തൃപ്തിയായല്ലേ എന്ന് ട്രോളന്മാർ- Bigg Boss Malayalam Season 7 Trolls

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: