/indian-express-malayalam/media/media_files/2025/08/10/bigg-boss-malayalam-season-7-trolls-fi-2025-08-10-11-23-55.jpg)
/indian-express-malayalam/media/media_files/2025/08/10/bigg-boss-malayalam-season-7-trolls-9-2025-08-10-11-23-55.jpg)
ക്യാപ്റ്റൻസി ടാസ്കിനിടെ ബിഗ് ബോസ് എട്ടിന്റെ പണി നൽകിയപ്പോൾ
മത്സരാർത്ഥികളുടെ കൂട്ടത്തിൽ നിന്നും ക്യാപ്റ്റൻ ആവാൻ യോഗ്യതയില്ലാത്ത ഒരാളെ നോമിനേറ്റ് ചെയ്യാൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. ഓരോരുത്തരും നോമിനേറ്റ് ചെയ്യുന്ന ആളെ വിളിച്ച് നിർത്തി എന്തു കൊണ്ട് നോമിനേറ്റ് ചെയ്തു എന്നു വിശദീകരിച്ച് മുഖത്ത് ഫേവിംഗ് ക്രീം പുരട്ടുക എന്നതായിരുന്നു ബിഗ് ബോസ് നൽകിയ ടാസ്ക്. ഏറ്റവും കൂടുതൽ പേർ നോമിനേറ്റ് ചെയ്തത് കോമണർ മത്സരാർത്ഥിയായ അനീഷിനെയായിരുന്നു. പക്ഷേ, എല്ലാവരുടെയും നോമിനേഷൻ കഴിഞ്ഞപ്പോൾ ബിഗ് ബോസ് ഗെയിമിൽ ഒരു യമണ്ടൻ ട്വിസ്റ്റു കൊണ്ടുവന്നു. ആരാണോ ക്യാപ്റ്റൻ ആവാൻ യോഗ്യതയില്ലാത്ത ആളായി കൂടുതൽ ഹൗസ്മേറ്റ്സ് തിരഞ്ഞെടുത്തത്, അയാളെ തന്നെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയായിരുന്നു ബിഗ് ബോസ്. അങ്ങനെ ഒരു ട്വിസ്റ്റ് മത്സരാർത്ഥികൾ ആരും പ്രതീക്ഷിച്ചിരുന്നില്ല.
/indian-express-malayalam/media/media_files/2025/08/10/bigg-boss-malayalam-season-7-trolls-6-2025-08-10-11-23-56.jpg)
ആദ്യ ആഴ്ച തന്നെ വീടിനകത്ത് ചെറിയ ഗ്രൂപ്പുകൾ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കൂട്ടുചേർന്ന് സഹമത്സരാർത്ഥികൾക്ക് പണികൊടുക്കുന്നതുമായ ആലോചനകളും വീടിനകത്ത് തകർത്തു നടക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ പ്രധാനികളാണ് അപ്പാനി ശരത് ടീം. അപ്പാനി, അക്ബർ, ആര്യൻ, ഷാനവാസ് എന്നിവരാണ് ഒരു പ്രധാന ടീം. അപ്പാനിയുടെ അധോലോക ടീമിനെ കണക്കിന് ട്രോളുന്നുണ്ട് സോഷ്യൽ മീഡിയ.
/indian-express-malayalam/media/media_files/2025/08/10/bigg-boss-malayalam-season-7-trolls-7-2025-08-10-11-23-55.jpg)
മോണിംഗ് ടാസ്കിനിടെ അനുമോളും മത്സരാർത്ഥികളും
/indian-express-malayalam/media/media_files/2025/08/10/bigg-boss-malayalam-season-7-trolls-12-2025-08-10-11-23-55.jpg)
സദാചാര അമ്മാവന്മാർക്കു വേണ്ടി സംസാരിക്കുന്ന ഷാനവാസ്
ജിസേലിന്റെ ഷോർട്സ് ഡ്രസ്സുകളാണ് ഷാനവാസിന്റെ പ്രധാന പ്രശ്നം. നോമിനേഷൻ റൗണ്ടിൽ, ജിസേലിനെ നോമിനേറ്റ് ചെയ്തതിനുള്ള കാരണമായി ഷാനവാസ് ഉയർത്തിപിടിച്ചതും 'കേരള സംസ്കാരത്തിനു യോജിക്കാത്ത വസ്ത്രങ്ങൾ' ജിസേൽ ധരിക്കുന്നു എന്നതായിരുന്നു. വീടിനകത്ത് പല തവണ ഷാനവാസ് ഈ പ്രശ്നം ഉയർത്തിയതോടെ, ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ഷാനവാസിന് സദാചാര അമ്മാവൻ പട്ടം കിട്ടിയിരിക്കുകയാണ്.
/indian-express-malayalam/media/media_files/2025/08/10/bigg-boss-malayalam-season-7-trolls-10-2025-08-10-11-23-55.jpg)
ഏതു മൂഡ്? പുഷ്പ മൂഡ്!
ആരെന്തു പറഞ്ഞാലും തളരില്ലെന്ന ഒരു ഇമേജ് ആദ്യം മുതൽ തന്നെ മുറുക്കി പിടിക്കുന്നുണ്ട് രേണു സുധി. ബിഗ് ബോസിന്റെ എൻട്രി വീഡിയോ മുതൽ, 'താഴത്തില്ലെടാ, രേണു ഫ്ളവറല്ല, ഫയറാ' തുടങ്ങിയ പുഷ്പ റഫറൻസ് ഡയലോഗുകളുമായാണ് രേണുവിന്റെ കളി. 'അയാം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ, ദിസിസ് വാട്ട് ഐ ഡൂ' എന്ന റോബിന്റെ പഞ്ച് ഡയലോഗിന്റെ വഴിയെ ആണോ രേണുവിന്റെയും പോക്ക്?
/indian-express-malayalam/media/media_files/2025/08/10/bigg-boss-malayalam-season-7-trolls-11-2025-08-10-11-23-55.jpg)
മാന്യന്മാരെ ബഹുമാനിക്കാൻ പഠിക്കെടോ!
'ഗിവ് റെസ്പെക്റ്റ്, ടേക്ക് റെസ്പെക്റ്റ്' എന്ന പഴമൊഴിയൊന്നും അനീഷ് കേട്ടിട്ടേയില്ലെന്നു തോന്നുന്നു. എല്ലാവരുടെയും പേഴ്സണൽ സ്പേസിലേക്ക് കടന്നു കയറി മാക്സിമം ഇറിറ്റേറ്റ് ചെയ്തതിനു ശേഷം, 'എന്നെ ബഹുമാനിക്കൂ' എന്ന വിലാപത്തിലാണ് അനീഷ്.
/indian-express-malayalam/media/media_files/2025/08/10/bigg-boss-malayalam-season-7-trolls-8-2025-08-10-11-23-55.jpg)
ബിഗ് ബോസ് വീട്ടിലെ ടോം ആൻഡ് ജെറിയായി അനീഷും അനുമോളും
ബിഗ് ബോസ് വീട്ടിലേക്ക് വന്നു കയറിയ ഉടനെ തുടങ്ങിയതാണ് അനീഷ് അനുമോളെ ചൊറിയുന്ന കലാപരിപാടി. എന്തായാലും രണ്ടുപേർക്കുമിടയിലെ ടോം - ജെറി കോമ്പോ പ്രേക്ഷകരും ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/08/10/bigg-boss-malayalam-season-7-trolls-2-2025-08-10-11-23-56.jpg)
സ്വന്തമായി ഫാമൊക്കെയുള്ള ബിഗ് ബോസ്, അതാണ് ലാലേട്ടൻ കണ്ട സ്വപ്നം!
ഏഴിന്റെ പണിയാണ് ബിഗ് ബോസ് ഇത്തവണ മത്സരാർത്ഥികൾക്കായി കാത്തുവച്ചതെങ്കിൽ, ലാലേട്ടനും നല്ല തഗ്ഗ് മൂഡിലാണ്. കവർ പാൽ കിട്ടുമോ എന്ന ജിസേലിന്റെ റിക്വസ്റ്റിന്, എന്തിനാ പാലാക്കുന്നത്? പശൂനെ തന്നെ തന്നേക്കാമെന്നാണ് ലാലേട്ടന്റെ കൗണ്ടർ.
/indian-express-malayalam/media/media_files/2025/08/10/bigg-boss-malayalam-season-7-trolls-4-2025-08-10-11-23-56.jpg)
ഷാനവാസിന്റെ ഉറക്കത്തെയും ട്രോളന്മാർ വെറുതെ വിടുന്നില്ല!
/indian-express-malayalam/media/media_files/2025/08/10/bigg-boss-malayalam-season-7-trolls-5-2025-08-10-11-23-56.jpg)
ഹോനായിയോടാണോ ജിസേലിന്റെ കളി!
ഡിബേറ്റ് ടാസ്കിൽ ജയിച്ചുകയറിയ ജിസേലിനെ പൂട്ടി നെവിൻ!
/indian-express-malayalam/media/media_files/2025/08/10/bigg-boss-malayalam-season-7-trolls-1-2025-08-10-11-23-56.jpg)
നെവിനെ പൂട്ടി ലാലേട്ടനും!
/indian-express-malayalam/media/media_files/2025/08/10/bigg-boss-malayalam-season-7-trolls-3-2025-08-10-11-23-56.jpg)
നെവിന് ചെക്കോട് ചെക്ക്!
പണിപ്പുരയിലേക്ക് പോവാൻ താൽപ്പര്യമില്ലാത്തവരോട് എണീക്കാൻ ആവശ്യപ്പെടുന്ന ലാലേട്ടൻ. എണീക്കുന്നവർക്ക് സമ്മാനമുണ്ടെന്ന് ഓഫർ ചെയ്യാനും ലാലേട്ടൻ മറന്നില്ല. ഉഷാറായി കൈപ്പൊക്കിയ നെവിനു കിട്ടിയതോ ഏഴിന്റെ പണി. ഇനി ആ വഴി പോവേ വേണ്ടെന്ന് ലാലേട്ടൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.