/indian-express-malayalam/media/media_files/2025/08/10/bigg-boss-malayalam-season-7-anumol-and-akbar-khan-2025-08-10-16-16-57.jpg)
Bigg Boss Malayalam Season 7: Anumol and Akbar Khan: (Source: Facebook)
Bigg Boss malayalam Season 7: ബിഗ് ബോസ് ഏഴാം സീസണിൽ ഹൗസിനുള്ളിൽ ആദ്യ ആഴ്ചയിൽ തന്നെ തന്റെ സാന്നിധ്യം ശക്തമായി അറിയിച്ച് മത്സരാർഥിയാണ് അക്ബർ. അക്ബർ ഖാന തന്റെ ആധിപത്യം ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ അനുമോൾ അക്ബറിനെ ടാർഗറ്റ് ചെയ്യാൻ ആരംഭിച്ചിരിക്കുന്നു എന്ന നിലയിലാണ് ഹൗസിനുള്ളിലെ കാഴ്ചകൾ.
അക്ബർ ഖാനെ അനുമോൾ ടാർഗറ്റ് ചെയ്ത് കളിക്കുന്നു എന്ന് വ്യക്തമാക്കുന്ന നിലയിലെ വാക്കുകൾ ആണ് അനുമോളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. 'അനീഷിനെ പിന്നെയും സഹിക്കാം. എന്നാൽ അക്ബറിന്റെ മുഖം കാണുന്നത് തന്നെ എനിക്ക് ഭയമാണ്.' ഇങ്ങനെയാണ് അനുമോൾ പറഞ്ഞത്. ഇത് അക്ബറിനെതിരായ അനുമോളുടെ ഗെയിം പ്ലാനിന്റെ ഭാഗമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകരിൽ നിന്ന് ഉയരുന്ന വിലയിരുത്തൽ.
Also Read: മുൻഷി രഞ്ജിത്ത് പുറത്തേക്ക്?; Bigg Boss Malayalam Season 7
"ഹൗസിൽ സഹിക്കാൻ പറ്റാത്ത കുറേപ്പേരുണ്ട്. അക്ബർ ഇക്കയും അങ്ങനെയാണ്. പുള്ളിയുടെ സ്വഭാവം എനിക്ക് ഇഷ്ടം അല്ല. അക്ബറിന്റെ നോട്ടവും എനിക്ക് ഇഷ്ടമല്ല. എന്നെ അക്ബർ നോക്കുന്നത് കാണുമ്പോൾ എനിക്ക് പേടി ആകുന്നു," അക്ബറിനെതിരെ അനുമോൾ പറഞ്ഞത് ഇങ്ങനെയായിരുന്നു.
Also Read: Bigg Boss: പണി വരുന്നുണ്ട് അക്ബറേ! ക്ഷുഭിതനായി മോഹൻലാൽ
ഈ വരുന്ന ആഴ്ചയിൽ ഉൾപ്പെടെ അനുമോളും അക്ബറും തമ്മിലുള്ള വാക്പോര് ഉണ്ടാവാൻ സാധ്യതയുണ്ട്. രേണു സുധി വിഷയത്തിൽ അക്ബറിന് എതിരെ പ്രേക്ഷകർക്കിടയിൽ അതൃപ്തി ഉടലെടുത്തിട്ടുണ്ട്. അത് മനസിലാക്കിയാവാം ചിലപ്പോൾ അനുമോളുടെ ഗെയിം പ്ലാൻ. അക്ബറെ ടാർഗറ്റ് ചെയ്യുന്നതിനൊപ്പം അപ്പാനി ശരത്തിനേയും അനുമോൾ പ്രകോപിപ്പിച്ചിരുന്നു.
Also Read: Bigg Boss: "പേക്കോലം കെട്ടി ആടാനുള്ളതല്ല ബിഗ് ബോസ്"; തീപ്പൊരിയായി ബിൻസി; മാസ് എന്ന് ഫാൻസ്
ഗ്രൂപ്പ് കളിക്കാതെ ഒറ്റയ്ക്ക് നിന്ന് കളിക്ക് എന്ന് അനുമോൾ പറഞ്ഞത് അപ്പാനി ശരത്തിനും അടിയായിരുന്നു. അനുമോളിൽ നിന്ന് അക്ബറിനേയും അപ്പാനിയേയും കേന്ദ്രീകരിച്ച് കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുകയാണ് അനുമോളുടെ ആരാധകർ. എന്നാൽ ടാസ്കുകളിലും മൈൻഡ് ഗെയിമിലും അക്ബർ ഖാന് വരും ആഴ്ചകളിൽ കൂടുതൽ മുന്നോട്ട് പോകാനായേക്കും എന്ന വിലയിരുത്തലും ശക്തമാണ്.
Also Read: ലാലേട്ടനെ നമ്പാതെ എന്ന് നെവിൻ; നല്ലോളം കിട്ടി തൃപ്തിയായല്ലേ എന്ന് ട്രോളന്മാർ- Bigg Boss Malayalam Season 7 Trolls
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.