scorecardresearch

മുൻഷി രഞ്ജിത്ത് പുറത്തേക്ക്?; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ബിഗ് ബോസ് വീട്ടിൽ ഒട്ടും ആക്ടീവ് അല്ല എന്ന് സഹമത്സരാർത്ഥികൾ വിധിയെഴുതിയ മുൻഷി രഞ്ജിത്തിന് ഷോ വിട്ട് ഇറങ്ങേണ്ടി വരുമെന്നാണ് റിപ്പോർട്ട്

Bigg Boss Malayalam Season 7: ബിഗ് ബോസ് വീട്ടിൽ ഒട്ടും ആക്ടീവ് അല്ല എന്ന് സഹമത്സരാർത്ഥികൾ വിധിയെഴുതിയ മുൻഷി രഞ്ജിത്തിന് ഷോ വിട്ട് ഇറങ്ങേണ്ടി വരുമെന്നാണ് റിപ്പോർട്ട്

author-image
Television Desk
New Update
Bigg Boss Malayalam Season 7  to get evicted

igg Boss Malayalam Season 7: Munshi Ranjeet to get evicted?

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ആദ്യ എവിക്ഷൻ ഇന്നു നടക്കുമെന്നാണ് റിപ്പോർട്ട്. അനുമോൾ, ശൈത്യ, ജിസേൽ, ആര്യൻ, രേണു സുധി, മുൻഷി രഞ്ജിത്, സരിഗ, നെവിൻ എന്നിവരാണ് ഈ ആഴ്ച എവിക്ഷനിൽ ഉണ്ടായിരുന്ന മത്സരാർത്ഥികൾ. ഇവരിൽ ആരാവും ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോവുക എന്നാണ് പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

Advertisment

വോട്ടിംഗിൽ ഏറ്റവും പിറകിൽ മുൻഷി രഞ്ജിത് ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആക്ടീവ് അല്ല എന്ന വാദമാണ് മുൻഷി രഞ്ജിത്തിന് എതിരെ സഹമത്സരാർഥികളിൽ പലരും ഉന്നയിച്ചത്. അങ്ങനെയെങ്കിൽ മുൻഷി രഞ്ജിത് ആവും ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങുക. ആദ്യ എവിക്ഷനെ മറികടന്ന് ഹൗസിൽ തുടരാൻ രഞ്ജിത്തിനു സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.  

Also Read: Bigg Boss: പണി വരുന്നുണ്ട് അക്ബറേ! ക്ഷുഭിതനായി മോഹൻലാൽ

മലയാളിക്ക് പരിചിതമായ മുഖമാണ് മുൻഷി രഞ്ജിത്ത്. പ്രായം വെച്ച് നോക്കുമ്പോൾ ഹൗസിലെ മുതിർന്ന വ്യക്തികളിൽ ഒരാൾ. എന്നാൽ കഴിഞ്ഞയാഴ്ച അധികം സ്ക്രീൻ സ്പേസ് നേടാനോ വീടിനകത്ത് തന്റെ  സാന്നിധ്യം തെളിയിക്കാനോ രഞ്ജിത്തിനു സാധിച്ചിരുന്നില്ല. ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായ റെനയുമായുള്ള കൊമ്പുകോർക്കലും രഞ്ജിത്തിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്. 

Also Read: Bigg Boss: "പേക്കോലം കെട്ടി ആടാനുള്ളതല്ല ബിഗ് ബോസ്"; തീപ്പൊരിയായി ബിൻസി; മാസ് എന്ന് ഫാൻസ്

Advertisment

1993ൽ വർണ്ണച്ചിറകുകൾ എന്ന സിനിമയിൽ അഭിനയിച്ചത് മുതൽ മലയാളികൾക്ക് മുൻപിൽ മുൻഷി രഞ്ജിത് ഉണ്ട്. നിരവധി ടെലിവിഷൻ പരമ്പരകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി എന്ന രാഷ്ട്രീയ- സാമൂഹിക ആക്ഷേപഹാസ്യ പരിപാടിയാണ് രഞ്ജിത്തിനെ പ്രശസ്തനാക്കിയത്. മുൻഷിയിലെ ബാർബർ ഭാഗ്യം എന്ന കഥാപാത്രമായി എത്തിയ രഞ്ജിത്തിന് വലിയ രീതിയിൽ ജനപ്രീതി നേടാനായി. 

Also Read: ആ കളി ഇവിടെ വേണ്ട, രേണു സുധിയുടെ കള്ളത്തരം കയ്യോടെ പൊക്കി മോഹൻലാല്‍; വീഡിയോ- Bigg Boss Malayalam Season 7

മുൻഷി കഴിഞ്ഞാൽ പിന്നെ ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മേഘം എന്ന ടെലിവിഷൻ സീരിയലിൽ ആണ്. മോനായി അങ്ങനെ ആനയായി, നാടകമേ ഉലകം, നോട്ട് ഔട്ട്, രഘുവിൻ്റെ സ്വന്തം റസിയ, പത്തൊമ്പതാം നൂറ്റാണ്ട് എന്നീ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളിയിലാണ് അദ്ദേഹം ജനിച്ചത്. 

Also Read: ലാലേട്ടനെ നമ്പാതെ എന്ന് നെവിൻ; നല്ലോളം കിട്ടി തൃപ്തിയായല്ലേ എന്ന് ട്രോളന്മാർ- Bigg Boss Malayalam Season 7 Trolls

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: