scorecardresearch

'അപ്രതീക്ഷിത കണ്ടുമുട്ടല്‍'; മുഖ്യമന്ത്രിക്കൊപ്പം സെൽഫിയുമായി അഹാന കൃഷ്ണ

വിമാനയാത്രയ്ക്കിടെ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രമാണ് അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്

വിമാനയാത്രയ്ക്കിടെ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രമാണ് അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്

author-image
Entertainment Desk
New Update
Ahaana Krishna Pinarayi Vijayan

ചിത്രം: ഇൻസ്റ്റഗ്രാം

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. കൃഷ്ണകുമാറും അഹാന കൃഷ്ണയും മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങളും സെലിബ്രിറ്റികളാണ്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും മക്കളായ ഇഷാനിയും ദിയയും ഹൻസികയുമെല്ലാം സോഷ്യൽ മീഡിയ താരങ്ങളാണ്. വീട്ടിലെ കളിയും ചിരിയും വിശേഷങ്ങളും യൂട്യൂബ് ചാനലുകളിലൂടെ പ്രേക്ഷകരിലെത്തിക്കുന്ന കുടുംബത്തിന് ധാരാളം ആരാധകരുണ്ട്.

Advertisment

ഇപ്പോഴിതാ, മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അഹാന പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്. വിമാനയാത്രയ്ക്കിടെ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോൾ പകർത്തിയ സെല്‍ഫി ചിത്രമാണ് അഹാന ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. "അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍. സ്നേഹസമ്പന്നനും എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്നതുമായ വ്യക്തി" എന്നാണ് ചിത്രത്തിനൊപ്പം അഹാന കുറിച്ചത്.

Also Read: "അമ്മയുടെ ഉള്ളിൽ കിടന്ന് അവൻ ഒരുപാടു വിഷമിച്ചിട്ടുണ്ടാവാം, അവനെ ഓർത്തു ഞങ്ങളും"; കുറിപ്പുമായി കൃഷ്ണകുമാർ

അടുത്തിടെയാണ് അഹാനയുടെ സഹോദരി ദിയ കൃഷ്ണയ്ക്ക് ആൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങൾ അഹാനയും കുടുംബവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. നീഓം അശ്വിൻ കൃഷ്ണ (ഓമി) എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. ഓമിയുടെ വരവോടെ ജീവിതത്തിലെ വിഷമങ്ങളെല്ലാം നീങ്ങിയെന്ന് പറയുന്ന കൃഷ്ണകുമാറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധനേടിയിരുന്നു.

Advertisment

Also Read: ഒരു ലക്ഷം രൂപയാണ് അന്ന് ഫഹദിന് കൊടുത്തത്, ഇന്ന് പത്തു കോടി കൊടുത്താലും കിട്ടില്ല: ലിസ്റ്റിൻ സ്റ്റീഫൻ

ഓമി കൊണ്ടുവന്ന സന്തോഷം ചെറുതല്ലെന്നും അമ്മയുടെ അകത്തു കിടന്നപ്പോൾ അവൻ ഒരുപാടു വിഷമിച്ചിട്ടുണ്ടാവാമെന്നും കൃഷ്ണകുമാർ പറഞ്ഞു. എല്ലാ വിഷമങ്ങളും കാറ്റിൽ പറത്തി ഒരുപാടു സന്തോഷവുമായാണ് അവൻ വന്നതെന്നും കൃഷ്ണകുമാർ കുറിച്ചു.

Read More: "അക്ബർ നോക്കുമ്പോൾ എനിക്ക് പേടി ആകുന്നു"; അക്ബറിനെ ടാർഗറ്റ് ചെയ്ത് അനുമോൾ?

Pinarayi Vijayan Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: