/indian-express-malayalam/media/media_files/2025/08/10/listin-stephen-fahadh-faasil-2025-08-10-16-01-21.jpg)
ചിത്രം: യൂട്യൂബ്/സ്ക്രീൻഗ്രാബ്
ഇന്ത്യൻ സിനിമയിൽ താരപരിവേഷത്തിൽ തിളങ്ങുന്ന നിരവധി നടി-നടന്മാരുണ്ടെങ്കിലും അഭിനയമികവുകൊണ്ട് അംഗീകരിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്. അത്തരത്തിൽ ശ്രദ്ധനേടിയ ചുരുക്കം ചലച്ചിത്ര താരങ്ങളിൽ ഒരാളാണ് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ.
മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും ആരാധകർ ഏറെയാണ് ഫഹദിന്. തന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ 2011 ൽ പുറത്തിറങ്ങിയ 'ചാപ്പാ കുരുശി'ൽ ഫഹദ് വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള നിർമ്മാതാവ് ലിസ്റ്റിൽ സ്റ്റീഫന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ കോൺവോക്കേഷൻ ചടങ്ങിലായിരുന്നു ലിസ്റ്റിന്റെ വെളിപ്പെടുത്തൽ.
ചാപ്പാ കുരിശിനായി ഫഹദ് ഫാസിലിന് 1 ലക്ഷം രൂപയാണ് പ്രതിഫലം കൊടുത്തതെന്നും ഇന്ന് അഞ്ചോ പത്തോ കോടി രൂപ കൊടുത്താലും ഫഹദിനെ കിട്ടില്ലെന്നും ലിസ്റ്റിൻ പറയുന്നു. ചടങ്ങിലെ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഫഹദ്. "ചാപ്പാ കുരിശിൽ അഭിനയിച്ചതിനു ശേഷം എനിക്ക് ഫഹദുമായി ഒന്നിച്ച് സിനിമ ചെയ്യാൻ കഴിഞ്ഞില്ല. ഞാനിപ്പോഴും ഓർക്കുകയാണ്, 2011ൽ ഫഹദ് ആ സിനിമ ചെയ്യുമ്പോൾ ശമ്പളം ആദ്യം കൊടുത്തിരുന്നില്ല. സിനിമ തീർന്ന ശേഷമായിരുന്നു പ്രതിഫലം കൊടുത്തത്.
Also Read: അൽപ്പം വട്ടുള്ള പ്രണയമാണേ! ഓണം തൂക്കാൻ 'ഓടും കുതിര ചാടും കുതിര' വരുന്നു; ട്രെയിലർ
"എന്താണെന്നു വച്ചാൽ തന്നാൽ മതിയെന്നായിരുന്നു എന്നാണ് ഫഹദ് പറഞ്ഞത്. എത്രയാണെന്നു പറഞ്ഞാൽ എനിക്കു കാര്യം ഈസിയാകുമെന്ന് ഞാനും പറഞ്ഞു. അന്ന് ഫഹദ് എന്നോടു പറഞ്ഞു, ‘ടൂർണമെന്റ്’ ചെയ്തത് 65000 രൂപയ്ക്കായിരുന്നു എന്ന്. ഫഹദാണ് ഒരു ജൂനിയർ ആർട്ടിസ്റ്റിനേക്കാൾ കൂടുതൽ ആ സിനിമയിൽ അഭിനയിച്ചത്. ഫുൾ എനർജിയിൽ സിനിമയുടെ ഡയറക്ടർ ആയി, എഴുത്തുകാരനായി, നടനായി അങ്ങനെ എല്ലാ രീതിയിലും ഫഹദ് ആ സിനിമയിലുണ്ടായിരുന്നു. അന്ന് ഞാൻ 1 ലക്ഷം രൂപയാണ് ഫഹദ് ഫാസിലിന് ശമ്പളം കൊടുത്തത്. ആ ഫഹദ് ഇന്ന് എവിടെയോ എത്തി നിൽക്കുന്നു. ഇന്ന് ഫഹദിനെ അഞ്ചു കോടി കൊടുത്താലും പത്തു കോടി കൊടുത്താലും കിട്ടില്ല."
Also Read: സ്റ്റൈലിന്റെ കാര്യത്തിൽ മമ്മൂട്ടിയുടെ മരുമകൾ തന്നെ; ബോളിവുഡ് താരങ്ങൾ വരെ മാറി നിൽക്കും
"അതാണ് സിനിമ എന്നു പറയുന്ന മാജിക്. കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ വന്ന്, ഒരു ഗ്യാപ് എടുത്ത്, ടൂർണമെന്റ് ചെയ്ത്, പിന്നെ കേരള കഫെയും ചെയ്താണ് ചാപ്പാ കുരിശിൽ എത്തുന്നത്. കഴിഞ്ഞ ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോഴും തന്റെ മികച്ച സിനിമകളിലൊന്നായി ഫഹദ് ചാപ്പാ കുരിശാണ് പറഞ്ഞത്. ഫഹദ് പാൻ ഇന്ത്യൻ ലെവലിലാണ് ഇന്നു നിൽക്കുന്നത്" ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
അതേസമയം, ആവേശം, ബൊഗൈൻവില്ല, വേട്ടയാൻ, പുഷ്പ 2: ദി റൂൾ എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദിന്റെ പുതിയ ചിത്രമായ മാരീശൻ അടുത്തിടെ തിയേറ്ററുകളിൽ എത്തിയിരുന്നു. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തമാണ് ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം. ഓണത്തിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി.
Also Read: Bigg Boss: ആരാണ് സുധി? രേണുവും അനീഷും പൊരിഞ്ഞ അടി; രേണു ഫയറാണെന്ന് ഷാനവാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.