/indian-express-malayalam/media/media_files/2025/08/12/bigg-boss-malayalam-season-7-saradakutty-mohanlal-2025-08-12-11-43-52.jpg)
Bigg Boss Malayalam Season 7
Bigg Boss malayalam Season 5: മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയ്ക്ക് വലിയ ആരാധകവൃന്ദം തന്നെയുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ മോഹൻലാൽ എത്തുന്ന എപ്പിസോഡുകൾക്ക് മാത്രം പ്രത്യേക ഫാൻ ബേസുണ്ട്.
Also Read: രേണു സുധിടെ മോട്ടീവ് കൃത്യവും വ്യക്തവുമാണ്: വൈറലായി കുറിപ്പ്, Bigg Boss Malayalam Season 7
ഇപ്പോഴിതാ, മോഹൻലാലിനെ കുറിച്ച് പ്രശസ്ത സാഹിത്യ, സാമൂഹിക നിരൂപകയും എഴുത്തുകാരിയുമായ എസ്. ശാരദക്കുട്ടി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ കവരുന്നത്.
Also Read: ബിഗ് ബോസ് താത്കാലികമായി നിർത്തിവയ്ക്കുന്നു? അമ്പരപ്പിച്ച് പ്രൊമോ- Bigg Boss Season 7 Malayalam
"എത്ര ലജ്ജാലുവും ശാന്തനും ആയ, എത്ര സുന്ദരമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുവാനും പ്രേക്ഷകരെ ആഹ്ലാദിപ്പിക്കുന്നവനും കഴിയുന്നയാളാണ് മോഹൻലാൽ !
ശനിയും ഞായറും, എൻ്റെയാ പഴയ മോഹൻലാലിൻ്റെ നാണവും ചിരിയും കാണാനായി മാത്രം ബിഗ് ബോസ് കണ്ടു പോകുന്ന ആളാണ് ഞാൻ. ഇന്നലെയും മിനിഞാന്നും കണ്ടു.
എന്തൊരു ഭംഗിയുള്ള ഷർട്ടായിരുന്നു ! എത്ര മനോഹരമായ സ്ക്രീൻ സാന്നിധ്യം !! എന്തു ക്ഷമയാണ്! ഫൗൾ പ്ലേ ചെയ്യുന്നവരോടു പോലും എന്തൊരു മര്യാദ !!
മോഹൻലാലിന് എങ്ങനെ ഇത്ര അലങ്കോലപ്പെട്ട് അലമുറയിട്ട് , ഒരു വീട്ടിൽ കിടന്ന് മര്യാദയില്ലാതെ അലമ്പുണ്ടാക്കുന്ന, ആരെയും ബഹുമാനിക്കാനറിയാത്ത, കള്ളം പറയാനും കള്ളം കാണിക്കാനും മടിയില്ലാത്ത, ലവലേശം ലജ്ജയില്ലാത്ത ഒരു ടീമിനെ വന്ന് ക്ഷമയോടെ നേരിടാൻ കഴിയുന്നു!
എത്ര പണം കിട്ടിയാലും ഇങ്ങനെയൊരു ടീമിനോട് ഇടപെടണമെങ്കിൽ ആത്മാവിനെയും ആത്മാഭിമാനത്തേയും പണയപ്പെടുത്തേണ്ടി വരുമല്ലോ.
ഒന്നോ രണ്ടോ മര്യാദക്കാരെ കാണാനുണ്ടിടയിൽ. അവർ വേഗം പുറത്തേക്കു പോകുമെന്നുറപ്പ്," ശാരദക്കുട്ടി കുറിച്ചു.
Also Read: ഏറ്റവും കൂടുതൽ പ്രതിഫലം രേണുവിനും അനുമോൾക്കും; ബിഗ് ബോസ് താരങ്ങളുടെ സാലറിയിങ്ങനെ: Bigg Boss Malayalam Season 7
ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ ഒരാഴ്ച പിന്നിട്ട് കഴിഞ്ഞു. 19 മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ ഇനി ശേഷിക്കുന്നത് 18 മത്സരാർത്ഥികൾ മാത്രം. നടൻ മുൻഷി രഞ്ജിത് പോയവാരം ഷോയിൽ നിന്നും എവിക്റ്റഡ് ആയിരുന്നു.
Also Read: 'ഇഞ്ചി ഓൻക്കി ഓൻക്കി പൊടിച്ചതാണ് ചുക്ക്': ജിസേലിന്റെ മുറിമലയാളത്തെ ട്രോളി ഷാനവാസ്: Bigg Boss Malayalam Season 7'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.