scorecardresearch

ജിസേൽ യുവരാജ് സിങ്ങിന്റെ മുൻ ഗേൾഫ്രണ്ട്? ഞെട്ടി ആരാധകർ -Bigg Boss Malayalam Season 7

Bigg Boss Malayalam 7 Gizele Thakral: യുവരാജ് സിങ്ങും ജിസേലും ഡേറ്റ് ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ. സംഭവം ഇപ്പോഴല്ല. 2013ൽ ആണ് യുവരാജ് സിങ്ങിന്റെ ഗേൾഫ്രണ്ട് ആണോ എന്ന് ജിസേൽ എന്ന നിലയിൽ ചോദ്യങ്ങൾ ഉയർന്നത്

Bigg Boss Malayalam 7 Gizele Thakral: യുവരാജ് സിങ്ങും ജിസേലും ഡേറ്റ് ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ. സംഭവം ഇപ്പോഴല്ല. 2013ൽ ആണ് യുവരാജ് സിങ്ങിന്റെ ഗേൾഫ്രണ്ട് ആണോ എന്ന് ജിസേൽ എന്ന നിലയിൽ ചോദ്യങ്ങൾ ഉയർന്നത്

author-image
Television Desk
New Update
Bigg Boss Malayalam 7 Contestant Gizele Thakral Was Once Rumored to Be Yuvraj Singh’s Girlfriend

Bigg Boss Malayalam 7 Contestant Gizele Thakral: (Source: Instagram)

Bigg Boss Season 7 malayalam: ബിഗ് ബോസ് മലയാളം സീസൺ 7 രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ മലയാളികളുടെ ഇഷ്ടം പിടിച്ചെടുത്ത മത്സരാർഥികളിൽ ജിസേൽ ത്രകാലുമുണ്ട്. ജിസേലിന്റെ മലയാളം ആണ് ഇപ്പോൾ ഷോയെ രസകരമാക്കുന്ന ഘടകങ്ങളിൽ ഒന്ന്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വരെ ജിസേലിന്റെ മലയാളം കേട്ട് ചിരിയടക്കാൻ പ്രയാസപ്പെട്ടിരുന്നു. ജിസേലുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു കാര്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. 

Advertisment

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ജിസേലും ഡേറ്റ് ചെയ്തിരുന്നതായുള്ള റിപ്പോർട്ടുകൾ ഒരു സമയം ശക്തമായിരുന്നു. സംഭവം ഇപ്പോഴല്ല. 2013ൽ ആണ് യുവരാജ് സിങ്ങിന്റെ ഗേൾഫ്രണ്ട് ആണോ എന്ന് ജിസേൽ എന്ന നിലയിൽ ചോദ്യങ്ങൾ ഉയർന്നത്. ജിസേലിനും യുവരാജിനും ഇടയിൽ പ്രണയം വളരുകയാണോ എന്ന ചോദ്യവുമായി ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്തിരുന്നു. 

Also Read: ആ പഴയ മോഹൻലാലിൻ്റെ നാണവും ചിരിയും കാണാനായി ബിഗ് ബോസ് കാണുമ്പോൾ; വൈറലായി കുറിപ്പ്: Bigg Boss Malayalam Season 7

മോഡലും നടിയുമായ ജിസേൽ തന്റെ ജന്മദിനാഘോഷ പാർട്ടിയിലേക്ക് യുവരാജ് സിങ് എത്തുന്നത് വരെ കേക്ക് മുറിക്കാതെ കാത്ത് നിന്നു എന്നാണ് 2013 സെപ്തംബർ മൂന്നിന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. അതിന് മുൻപും ജിസേലും യുവരാജും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ഇത്. 

Advertisment

യുവരാജ് തന്റെ നല്ല സുഹൃത്താണ് എന്ന് ജിസേൽ ആ സമയം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. "തീർച്ചയായും യുവരാജ് സിങ് എന്റെ നല്ല സുഹൃത്താണ്. ഞങ്ങൾ ഒരു ഗ്രൂപ്പിന്റെ ഭാഗമാണ്. ഒരുമിച്ചാണ് ഞങ്ങളെല്ലാവരും ഹാങ്ഔട്ട് ചെയ്യാറുള്ളത്. ഒരുപാട് വർഷങ്ങളായി എനിക്ക് യുവരാജ് സിങ്ങിനെ അറിയാം," ടൈംസ് ഓഫ് ഇന്ത്യയോട് 2013ൽ ജിസേൽ പറഞ്ഞു.

Also Read: രേണു സുധിടെ മോട്ടീവ് കൃത്യവും വ്യക്തവുമാണ്: വൈറലായി കുറിപ്പ്, Bigg Boss Malayalam Season 7

ബിഗ് ബോസ് ഹൗസിലെ ജിസേൽ

മലയാളം നന്നായി പറയാൻ സാധിക്കുന്നില്ല എങ്കിലും പരമാവധി മലയാളത്തിൽ സംസാരിക്കാനാണ് ജിസേൽ ശ്രമിക്കുന്നത്. പക്ഷേ ജിസേലിന്റെ പല വാക്കുകളും ഹൗസിനുള്ളിലും പുറത്തും ചിരിപടർത്തി. ഞാൻ ഗുണ്ടിയാണ് എന്ന് ജിസേൽ പറഞ്ഞിരുന്നു. ഗുണ്ടയുടെ സ്ത്രീലിംഗമായി പറയുന്നത് ഗുണ്ടി എന്നാണ് എന്ന് തെറ്റിദ്ധരിച്ചാണ് ജിസേൽ ഇങ്ങനെ പറഞ്ഞത്. 

Also Read: ഏറ്റവും കൂടുതൽ പ്രതിഫലം രേണുവിനും അനുമോൾക്കും; ബിഗ് ബോസ് താരങ്ങളുടെ സാലറിയിങ്ങനെ: Bigg Boss Malayalam Season 7

വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്നപ്പോഴുള്ള സംസാരത്തിന് ഇടയിൽ എന്റെ ചങ്ക് പൊറ്റി പോയി എന്ന് ജിസേൽ പറഞ്ഞതും പ്രേക്ഷകരെ ചിരിപ്പിച്ചു. കഴിഞ്ഞ ദിവസം ജിസേലിന്റെ മലയാളത്തെ ട്രോളി ഷാനവാസ് സംസാരിച്ചതും വൈറലായിരുന്നു. എന്താണ് ചുക്ക് എന്ന് ജിസേൽ ചോദിക്കുമ്പോൾ, 'ഇഞ്ചി ഓൻക്കി ഓൻക്കി പൊടിച്ചതാണ് ചുക്ക്' എന്നാണ് ഷാനവാസ് മറുപടി നൽകുന്നത്.

Also Read: 'ഇഞ്ചി ഓൻക്കി ഓൻക്കി പൊടിച്ചതാണ് ചുക്ക്': ജിസേലിന്റെ മുറിമലയാളത്തെ ട്രോളി ഷാനവാസ്: Bigg Boss Malayalam Season 7'

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: