scorecardresearch

'അവര് തമ്മിൽ ഒടുക്കത്തെ കണക്ഷനാണ്'; ഹിറ്റാണ് ഈ കോംബോ

മലയാളസിനിമയിലെ ഹിറ്റ് ജോഡികളായി മാറിയിരിക്കുകയാണ് സൗബിനും ശ്രീനാഥ് ഭാസിയും

മലയാളസിനിമയിലെ ഹിറ്റ് ജോഡികളായി മാറിയിരിക്കുകയാണ് സൗബിനും ശ്രീനാഥ് ഭാസിയും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Soubin Shahir Sreenath Bhasi

"അപ്പൊ സജിയും ബോണിയും ആയിട്ട് ഒരു ബന്ധൂല്ലേ? 
ബന്ധൂല. പക്ഷെ... അവര് തമ്മി ഒടുക്കത്തെ കണക്ഷനാണ്," എന്നൊരു ഡയലോഗുണ്ട് കുമ്പളങ്ങി നൈറ്റ്സിൽ. സൗബിന്റെ കഥാപാത്രവും ശ്രീനാഥ് ഭാസിയുടെ കഥാപാത്രവും തമ്മിലുള്ള അടുപ്പത്തെ കുറിച്ചുള്ളതാണ് ഈ സംഭാഷണം. കുമ്പളങ്ങി നൈറ്റ്സിലെ സജിയും ബോണിയും ബോബിയും ഫ്രാങ്കിയുമൊക്കെ പ്രേക്ഷകരുടെ മനസ്സിലെ പൊളി ബ്രദേഴ്സ് ആണ്.

Advertisment

സ്ക്രീനിലെ കഥാപാത്രങ്ങളായി മാത്രമല്ല, ജീവിതത്തിലും സാഹോദര്യവും സൗഹൃദവും പങ്കിടുന്ന രണ്ടുപേരാണ് സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും. മലയാളസിനിമയിലെ ഹിറ്റ് ജോഡികളായി മാറിയിരിക്കുകയാണ് ഇരുവരുമിന്ന്. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി ഇഷ്ടപ്പെടുന്ന നിരവധി ആരാധകരുണ്ട്.  സൗഹൃദത്തിനെയും ഉപാധികളില്ലാത്ത സ്നേഹത്തിനെയും കുറിച്ച് സംസാരിക്കുന്ന മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷും കുട്ടനുമെല്ലാം വൈറലാവുമ്പോൾ സൗബിൻ- ശ്രീനാഥ് കൂട്ടുക്കെട്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. 

ഇതിനു മുൻപും, നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തി പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. അവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടിയവ ആണെന്നതാണ് മറ്റൊരു വസ്തുത. കുമ്പളങ്ങി നെറ്റ്സിലും ഭീഷ്മപർവ്വത്തിലും സഹോദരങ്ങളായാണ് ഇരുവരും എത്തുന്നത്. അതേസമയം, പറവയിലും മഞ്ഞുമ്മലിലും സുഹൃത്തുക്കളായും. വൈറസ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 

സിനിമയിൽ ഭാസിയ്ക്ക് വിലക്കുള്ള സമയത്താണ് സംവിധായകൻ ചിദംബരവും മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാവ് കൂടിയായ സൗബിനും ഭാസിയ്ക്ക് അവസരം നൽകുന്നത്. 

Advertisment

"വെൻ തിങ്ക്സ് ആർ ഗോയിങ് സോ ബാഡ് ഫോർ യൂ, കുറച്ചു നല്ല കൂട്ടുകാര് ജീവിതത്തിൽ ഉണ്ടെങ്കിൽ എല്ലാം ഓകെ ആയിരിക്കും," എന്നാണ് മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ച അനുഭവത്തെ കുറിച്ച് ഭാസി പ്രമോഷനിടെ പറഞ്ഞത്.

Read More Entertainment Stories Here

Soubin Shahir Sreenath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: