scorecardresearch

ഒരുകാലത്ത് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടിയാണിത്, ആളെ മനസിലായോ?

അഭിനയത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും ഇന്നും ആരാധകർക്ക് പ്രിയങ്കരിയാണ് ഈ​ നടി.

അഭിനയത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും ഇന്നും ആരാധകർക്ക് പ്രിയങ്കരിയാണ് ഈ​ നടി.

author-image
Entertainment Desk
New Update
Menaka Suresh Throwback photos

Throwback Photos

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ താരമായ മേനക സുരേഷാണിത്. 1979ൽ പുറത്തിറങ്ങിയ 'രാമായി വയസുക്കു വന്തുട്ടാ' ആണ് മേനകയുടെ ആദ്യ ചിത്രം. മേനക തുടക്കം കുറിച്ചത് തമിഴ് സിനിമയിലൂടെയായിരുന്നെങ്കിലും മലയാളത്തിലാണ് അവർ കൂടുതലും അഭിനയിച്ചത്.

Also Read: അന്നാരോർത്തു ഈ കുട്ടി മലയാളത്തിലെ മികച്ച നടിയായി മാറുമെന്ന്?

Advertisment

നൂറ്റി ഇരുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ മേനക നായികയായി തിളങ്ങി. ഒരുകാലത്ത് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു മേനക. നിർമാതാവ് സുരേഷ് കുമാറുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്ന് മേനക ഇടവേളയെടുത്തു. ഒടുവിൽ പത്തൊമ്പത് വർഷങ്ങൾക്കു ശേഷം 'കളിവീട്' എന്ന സീരിയലിലൂടെയാണ് മേനക തിരിച്ചെത്തിയത്.

Also Read: നിറ്റാരയുടെ ഫോട്ടോ കാണിച്ച് പറ്റിക്കുന്നോ?; ശ്രദ്ധേയമായി പേളിയുടെ കുട്ടിക്കാല ചിത്രം

Advertisment

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് മേനക. കുടുംബത്തിനും സുഹൃത്തുകൾക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങളെല്ലാം മേനക തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കാറുണ്ട്.

Also Read: അച്ഛന്റെ കൈയ്യിലിരിക്കുന്ന മലയാളത്തിലെ ഈ 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' നായികയെ മനസ്സിലായോ?

ഒരു സിനിമ കുടുംബമാണ് മേനകയുടേത്. ഇളയമകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ മുൻനിര നായികമാരിലൊരാളാണ്. 'മഹാനടി' എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കിയിരുന്നു.

Also Read: 2900 കോടി ആസ്തിയുള്ള നടനാണ് അമ്മയുടെ മടിയിൽ ഇരിക്കുന്ന ഈ കുട്ടിക്കുറുമ്പൻ, ആരെന്ന് അറിയാമോ?

കീർത്തിയ്ക്ക് അഭിനയത്തോടാണ് താത്പര്യമെങ്കിൽ മൂത്തമകൾ രേവതിയ്ക്ക് സംവിധാനത്തോടാണ് പ്രിയം. അനവധി ചിത്രങ്ങളിൽ സഹസംവിധായികയായി പ്രവർത്തിച്ചിട്ടുള്ള രേവതി ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരുന്നു.

Read More: മലയാള സിനിമയിലെ പ്രശസ്തനായ ഈ അച്ഛനെയും മകനെയും മനസ്സിലായോ?

Actress Throwback Photo Throwback

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: