/indian-express-malayalam/media/media_files/2025/06/17/Z7MSBT1iHZFTcQ94cbKF.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
പ്രണയനായകനായും പിന്നീട് വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയിൽ വ്യത്യസ്ത വേഷങ്ങളിലൂടെ നിറഞ്ഞു നിൽക്കുന്ന ഈ നായകനെയും ഒരുപിടി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവായ ഈ അച്ഛനെയും മനസ്സിലായോ?
മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും പിതാവും സിനിമ നിർമ്മാതാവുമായ ബോബൻ കുഞ്ചാക്കോയുമാണ് ചിത്രത്തിലുള്ളത്. ഫാദേഴ്സ് ഡേയിൽ അച്ഛനൊപ്പമുള്ള ചിത്രം കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Also Read:അച്ഛന്റെ കൈയ്യിലിരിക്കുന്ന മലയാളത്തിലെ ഈ 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' നായികയെ മനസ്സിലായോ?
Also Read: ഫാദേഴ്സ് ഡേയിൽ ഒരു ബർത്ത് ഡേ ആഘോഷം, കൃഷ്ണ കുമാറിന് സർപ്രൈസ് നൽകി മക്കൾ
അതേസമയം, മമ്മൂട്ടിയെയും മോഹൻലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് കുഞ്ചാക്കോ ബോബൻ. ശ്രീലങ്കയിൽ വെച്ച് നടക്കുന്ന ചിത്രീകരണത്തിൽ മോഹൻലാലും, കുഞ്ചാക്കോ ബോബനും ജോയിൻ ചെയ്തു. 10 ദിവസത്തോളം നീണ്ട നിൽക്കുന്ന ഷെഡ്യൂൾ ആണ് ശ്രീലങ്കയിൽ അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്.
ഓഫീസർ ഓൺ ഡ്യൂട്ടി ആണ് അവസാനമായി തിയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം. കുഞ്ചാക്കോ ബോബനെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന 'ബേബി ​ഗേൾ' ഉം റിലീസിന് ഒരുങ്ങുകയാണ്. ലിസ്റ്റൻ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമ്മാണം. ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന ബോബി -സഞ്ജയ് ആണ് നിർവഹിക്കുന്നത്. ട്രാഫിക്കിനു ശേഷം ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.
Read More: ബേസിലിന്റെ ശക്തിമാനായി അല്ലു അർജുൻ; വില്ലനായി മിന്നൽ മുരളി വേണമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us