scorecardresearch

അച്ഛന്റെ കൈയ്യിലിരിക്കുന്ന മലയാളത്തിലെ ഈ 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' നായികയെ മനസ്സിലായോ?

മലയാളത്തിന്റെ ഈ പ്രിയ താരത്തെ മനസ്സിലായോ?

മലയാളത്തിന്റെ ഈ പ്രിയ താരത്തെ മനസ്സിലായോ?

author-image
Entertainment Desk
New Update
Parvathy Thiruvothu

ചിത്രം: ഇൻസ്റ്റഗ്രാം

മലയാളത്തിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. മലയാള സിനിമയിലെ അഭിമാനതാരങ്ങളിലൊരാളായി മാറിയ പാർവതി 2006ൽ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ സഹനടിയായാണ് സിനിമ അഭിനയം തുടങ്ങിയത്. പിന്നീടങ്ങോട്ട് കാമ്പുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം ഉറപ്പിക്കാൻ പാർവതിയ്ക്കു സാധിച്ചു

Advertisment

ഫാദേഴ്സ് ഡേയിൽ പാർവ്വതി പുങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അച്ഛനൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രവും പാർവതി പങ്കുവച്ചിട്ടുണ്ട്.

Also Read: ഫാദേഴ്സ് ഡേയിൽ ഒരു ബർത്ത് ഡേ ആഘോഷം, കൃഷ്ണ കുമാറിന് സർപ്രൈസ് നൽകി മക്കൾ

Advertisment

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തങ്കലാൻ, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങളിലാണ് പാർവതി അവസാനമായി അഭിനയിച്ചത്. മനോരമ മാക്സിൽ പുറത്തിറങ്ങിയ 'ഹെർ' എന്ന വെബ് സീരീസിലും പാർവ്വതി അഭിനയിച്ചിരുന്നു.

2006 ലാണ് പാർവതി സിനിമയിൽ എത്തുന്നതെങ്കിലും, 2004ൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത കാവ്യഞ്ജലി എന്ന സീരിയലിൽ നായികമാരുടെ ബാല്യകാലം അവതരിപ്പിച്ച കുട്ടികളിൽ ഒരാൾ പാർവതി എത്തിയിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള ആ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.

Also Read: വ്യത്യസ്ത ലുക്കുകളിൽ ത്രില്ലർ ചിത്രവുമായി പ്രഭാസ്: 'രാജാ സാബ്' ടീസർ പുറത്ത്

പന്ത്രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ കിരൺ ടിവിയിൽ അവതാരകയായിരിക്കെയാണ് 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലേക്ക് പാർവതിയ്ക്ക് അവസരം ലഭിക്കുന്നത്. 2006ൽ  ഔട്ട് ഓഫ് സിലബസ് പുറത്തിറങ്ങി. പിന്നീട് നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി (2015) ടേക്ക് ഓഫ്‌, ഉയരെ(2019) എന്നീ ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 

Also Read: സിപിഒ അമ്പിളി രാജുവിനെ തേടി അവരെത്തുന്നു; കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണ്‍ ട്രെയിലര്‍

2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ‘ടേക്ക് ഓഫി’ലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു. കാമ്പുള്ള കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇടം ഉറപ്പിക്കാൻ സാധിച്ച അഭിനേത്രിയാണ് പാർവതി.

Read More: വളരെ വൈകിയാണ് എനിക്ക് ഓട്ടിസമുണ്ടെന്ന് തിരിച്ചറിഞ്ഞത്: വെളിപ്പെടുത്തി ജ്യോത്സ്ന

Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: