The Rajasaab Teaser: ദി രാജാ സാബ് ടീസർ
മാരുതി എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോറർ ഫാൻ്റസി റൊമാൻസ് ചിത്രമാണ് 'ദി രാജ സാബ്.' പ്രഭാസാണ് ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്. മാളവിക മോഹനൻ, നിധി അഗർവാൾ, റിദ്ധി കുമാർ എന്നിവരും ഇതിൽ അഭിനയിക്കുന്നുണ്ട്.
Also Read: സിപിഒ അമ്പിളി രാജുവിനെ തേടി അവരെത്തുന്നു; കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണ്‍ ട്രെയിലര്‍
ഈ വർഷം ഡിസംബർ 5ന് തിയേറ്റർ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൻ്റെ ടീസറാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.
Also Read: വൻതാരനിരയോടൊപ്പം ധനുഷും രശ്മികയും; കുബേര ട്രെയിലർ പുറത്തിറങ്ങി
തമൻ എസ് ഒരുക്കിയിരിക്കുന്ന സംഗീതമാണ് ടീസറിൻ്റെ പ്രത്യേകത. രണ്ട് വ്യത്യസ്ത ലുക്കിലാണ് പ്രഭാസ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഡിവിവി എൻ്റർടൈൻമെൻ്റ്സ് നിർമിക്കുന്ന ചിത്രത്തിന് താൽക്കാലികമായി രാജ ഡീലക്സ് എന്നായിരുന്നു ആദ്യ പേരിട്ടിരുന്നത്. പിന്നീട് നിർമാണം പീപ്പിൾ മീഡിയ ഫാക്ടറിയിലേയ്ക്കു മാറ്റിയതോട് 'ദി രാജാസാബ്' എന്ന ടൈറ്റിൽ ഉറപ്പിക്കുകയിരുന്നു.
'ദി രാജാ സാബ്' ഒരു വലിയ ദൃശ്യ വിസ്മയം ആയിരിക്കുമെന്നും, വിഷ്വൽ ഇഫക്റ്റുകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ഗംഭീര വിരുന്നാണ് ഒരുക്കുന്നതെന്നും നിർമാതാവ് ടി ജി വിശ്വ പ്രസാദ് പറഞ്ഞിട്ടുണ്ട്.
പ്രഭാസും മാരുതിയും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. പ്രഭാസിനെ പോലെയുള്ള ഒരു താരത്തിനൊപ്പം സിനിമ ചെയ്യാൻ കിട്ടിയ സുവർണ്ണാവസരമാണ് ഇതെന്ന് സംവിധായകൻ മാരുതി ചിത്രത്തിൻ്റെ പ്രൊമോഷനിടയിൽ പറഞ്ഞിരുന്നു.
Also Read: എമ്പുരാന് ശേഷം 'അനന്തൻ കാടു'മായി മുരളി ഗോപി: ടീസർ പുറത്ത്
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഡിസംബർ 5നാണ് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത്.
Read More: 'മരണ വീട്ടിലെ കരച്ചിൽ സഹിക്കാൻ പറ്റില്ല, ഞാൻ ചിരിച്ചു പോകും;' വ്യസനസമേതം ബന്ധുമിത്രാദികൾ ട്രെയിലർ എത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.