അനശ്വര രാജനെ നായികയാക്കി എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വ്യസനസമേതം ബന്ധുമിത്രാദികൾ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജൂൺ 13നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഒരു മരണവീടിനെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 'വാഴ'യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'വ്യസനസമേതം ബന്ധുമിത്രാദികൾ'ക്ക് ഉണ്ട്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം.
Also Read: പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
അനശ്വരയ്ക്കു പുറമേ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. റഹീം അബൂബക്കർ ആണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നത്. ജോൺകുട്ടി എഡിറ്റിങ്, അങ്കിത് മേനോൻ സംഗീതം എന്നിവ നിർവഹിക്കുന്നു.
Read More: ബെന്നിയ്ക്ക് ഷൺമുഖത്തിനോട് എന്താണിത്ര ദേഷ്യം: 31 വർഷത്തെ പകയുടെ കഥ കണ്ടെത്തി ട്രോളന്മാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us