/indian-express-malayalam/media/media_files/2025/06/10/SWEIexmwAAd8ZAgVAQb3.jpg)
Prince and Family OTT release date confirmed
Prince and Family OTT Release Date & Platform: സമീപകാലത്ത് തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ദിലീപ് ചിത്രങ്ങളിലൊന്നാണ് 'പ്രിൻസ് ആൻഡ് ഫാമിലി'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത 'പ്രിൻസ് ആൻഡ് ഫാമിലി' ദിലീപിന്റെ കരിയറിലെ 150-ാമത്തെ ചിത്രമാണ്.
കോമഡിയ്ക്ക് പ്രാധാന്യം നൽകിയ 'പ്രിൻസ് ആൻഡ് ഫാമിലി' മേയ് ഒമ്പതിനാണ് തിയേറ്ററുകളിലെത്തിയത്. ഒരു മാസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തില്‍ 25 കോടിയോളം കളക്റ്റ് ചെയ്തെന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
Also Read: കർണിക ഒടിടിയിൽ എത്തി; ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എവിടെ കാണാം?
ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Also Read: മരുമകളെ ചേർത്തുപിടിച്ച് അമല; വീട്ടിലെ പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ശോഭിതയും നാഗ ചൈതന്യയും
ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവ്വഹിക്കുന്ന ചിത്രമാണിത്.
ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്‍മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ. രെണ ദിവെ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
Prince and Family OTT: പ്രിൻസ് ആൻഡ് ഫാമിലി ഒടിടി
View this post on InstagramA post shared by ZEE5 malayalam (@zee5malayalam)
പ്രിൻസ് ആൻഡ് ഫാമിലി സി 5-ലൂടെയാണ് ഒടിടിയിലെത്തുക. ജൂൺ 20 മുതൽ ചിത്രം സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും.
Read More: "ഇക്കാ നിങ്ങൾ ഒന്നു വാ... കാണാൻ കൊതിയായിട്ടാ..." മമ്മൂട്ടിയുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us