/indian-express-malayalam/media/media_files/2025/06/07/mzm2dImoW59EDGyY7aNQ.jpg)
അയ്യപ്പ ബൈജു എന്ന മുഴുകുടിയനായി മിമിക്രി വേദികളിൽ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയ കലാകാരനാണ് പ്രശാന്ത് പുന്നപ്ര. ഒരു കാലത്ത് പ്രശാന്ത് മിമിക്രി വേദികളിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. കുടിയനായുള്ള പ്രശാന്തിന്റെ പെർഫോമൻസിനു മുന്നിൽ മുഴുകുടിയന്മാർ വരെ തോറ്റുപ്പോവും- അത്രയും ഒർജിനാലിറ്റി ഉണ്ടായിരുന്നു പ്രശാന്തിന്റെ പ്രകടനത്തിന്.
മലയാള സിനിമയിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോയ നടൻ കൂടിയാണ് പ്രശാന്ത്. മലയാളത്തിൽ നിന്നും പ്രശാന്തിനെ തേടിയെത്തിയത് അത്രയും കുടിയൻ കഥാപാത്രങ്ങളായിരുന്നു. ഒരേ തരം കഥാപാത്രങ്ങൾ തേടി വരാൻ തുടങ്ങിയതോട അത്തരം അവസരങ്ങളോട് നോ പറയുകയായിരുന്നു പ്രശാന്ത്. അതേസമയം, തമിഴിൽ ഏഴോളം പടങ്ങളിൽ പ്രശാന്ത് വേഷമിടുകയും ചെയ്തു.
മിമിക്രി കാണിച്ചു മലയാളികളെ കുടുകുടാ ചിരിപ്പിച്ച പ്രശാന്തിന്റെ വ്യത്യസ്തമായൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതിമനോഹരമായി പാട്ടുപാടുന്ന പ്രശാന്തിനെയാണ് വീഡിയോയിൽ കാണാനാവുക. ഗായകൻ പ്രശാന്ത് പുന്നപ്രയെ കണ്ടിട്ടുണ്ടോ? എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.
Also Read: നാലാം ക്ലാസ്സുകാരൻ ജോർജുകുട്ടിയുടെ ബുദ്ധിപോലും നിങ്ങൾക്കില്ലാതെ പോയല്ലോ ജോർജ് സാറേ? വൈറൽ ട്രോൾ
"യാ, മോനെ ഇങ്ങേർക്ക് ഇങ്ങനെ ഒരു കഴിവ് കൂടി ഉണ്ടായിരുന്നോ?", "ഇങ്ങേര് ഇത്രേം നന്നായി പാടുമായിരുന്നോ"- അത്ഭുതത്തോടെയാണ് സോഷ്യൽ മീഡിയ പ്രശാന്തിന്റെ പാട്ടിനെ സ്വീകരിച്ചത്.
ഒരു കാലത്ത് കള്ള് കുടിയൻമാരുടെ ബ്രാന്റ് അംബാസിഡർ, ആയ കാലത്ത് കോമഡി രംഗത്ത് അണ്ണൻ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാ, നിങ്ങളെവിടെയായിരുന്നു മനുഷ്യാ ഇത്രയും നാൾ എന്നിങ്ങനെ പോവുന്നു നയന്റീസ് കിഡ്സിന്റെ കമന്റ്.
കള്ളുകുടിയന്മാരുടെ മാനറിസങ്ങളെ ആക്ഷേപഹാസ്യം കലർത്തി അവതരിപ്പിച്ചാണ് പ്രശാന്ത് പുന്നപ്ര പ്രശസ്തനായത്. സംഘകല എന്ന യുവജന സംഖ്യത്തിലൂടെ സ്‌റ്റേജ് പ്രോഗ്രാമുകളിലേക്ക് കടന്നു വന്ന പ്രശാന്ത് അയ്യപ്പ ബൈജു എന്ന കഥാപാത്രത്തിലൂടെ വൈറലാവുകയായിരുന്നു. പിന്നീട് കൊച്ചിന്‍ ഗിന്നസ്, കൊച്ചിന്‍ ഹരിശ്രീ, കലാഭവന്‍, സെവന്‍ ആര്‍ട്‌സ് തുടങ്ങി നിരവധി ട്രൂപ്പുകളുടെ ഭാഗമായും പ്രശാന്ത് പ്രവർത്തിച്ചു. പ്രശാന്തിനെ നായകനാക്കി ഞാന്‍ സഞ്ചാരി എന്നൊരു ചിത്രം പുറത്തിറങ്ങിയിരുന്നു. ഫ്രീഡം, റെയിന്‍ റെയിന്‍ കം എഗൈന്‍ , ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്, ഒരു സ്മോൾ ഫാമിലി തുടങ്ങിയ മലയാള ചിത്രങ്ങളിലും പ്രശാന്ത് വേഷമിട്ടു.
Also Read: 2 വയസ്സുകാരി റാഹയുടെ 20 വയസ്സുകാരൻ അപ്പൻ; രൺബീറിന്റെ ക്ലീൻ ഷേവ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.