/indian-express-malayalam/media/media_files/2025/06/06/cRx9yzgGYhN2bLi38ZnN.jpg)
Netizens Compare ‘Thudarum’ and ‘Drishyam’ in Epic Troll
സമീപകാലത്ത് തിയേറ്ററിൽ വലിയ വിജയം കൊയ്ത ചിത്രങ്ങളിലൊന്നാണ് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും'. മോഹൻലാലിന്റെ ഷൺമുഖൻ എന്ന കഥാപാത്രത്തിനൊപ്പം തന്നെ, പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രവും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. 'ചിരിച്ചുകൊണ്ടു കഴുത്തറുക്കുന്ന സുന്ദരവില്ലൻ' എന്നാണ് പ്രേക്ഷകർ ഒന്നടക്കം ജോർജ് സാറിനെ വിശേഷിപ്പിച്ചത്.
തിയേറ്ററിലെ വിജയകരമായ ഓട്ടം പൂർത്തിയാക്കിയ ചിത്രം, ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്യുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകളും ട്രോളുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ്. അത്തരത്തിലുള്ള ഒരു ട്രോളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക, 4600 കോടിയുടെ ആസ്തി; ആളെ മനസ്സിലായോ?
ദൃശ്യത്തിലെ ജോർജ് കുട്ടിയേയും തുടരും ചിത്രത്തിലെ ജോർജ് സാറിനെയുമാണ് ട്രോൾ താരതമ്യം ചെയ്യുന്നത്. ദൃശ്യത്തിൽ വെറും നാലാം ക്ലാസ്സുകാരനായ ജോർജു കുട്ടി തന്റെ ബുദ്ധികൊണ്ട് തന്റെ കുടുംബം അറിയാതെ ചെയ്തുപോയൊരു കൊലപാതകത്തെ സമർത്ഥമായി മൂടിവയ്ക്കുകയാണ്. എന്നാൽ, പൊലീസുകാരൻ ആയിരുന്നിട്ടും സിഐ ആയിരുന്നിട്ടും ജോർജ് ചെയ്ത കൊലപാതകം പിടിക്കപ്പെടുകയാണ് തുടരും എന്ന ചിത്രത്തിൽ. ഈ രണ്ടു സംഭവങ്ങളെയും ബന്ധപ്പെടുത്തിയുള്ളതാണ് ട്രോൾ.
"ഡെഡ് ബോഡി പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ട ബുദ്ധിമാനായ ജോർജ് കുട്ടി, പൊലീസ് ആയിട്ടും ബോഡി പുറത്തുകൊണ്ടുരോയി ഒളിപ്പിച്ചു പിടിക്കപ്പെട്ട മണ്ടന്മാർ," എന്നാണ് ട്രോളിലെ വാചകം.
Also Read: വേദനകളിൽ കൂട്ടിരുന്നു, കാൻസർ പോരാട്ടത്തിൽ പങ്കാളിയായി; ഒടുവിൽ ഹിനയുടെ കൈപിടിച്ചു റോക്കി
രസകരമായ കമന്റുകളാണ് ട്രോളിനു ലഭിക്കുന്നത്. "അതുപിന്നെ ജോർജ് സാർ ദൃശ്യം കണ്ടു കാണില്ല", എന്നാണ് കൂട്ടത്തിലൊരു കമന്റ്. എന്തായാലും, തിയേറ്ററുകളിലെത്തി ഒന്നര മാസമാവുമ്പോഴും സമൂഹമാധ്യമങ്ങളിൽ തുടരും വിശേഷങ്ങൾ സജീവമാണ് എന്നതാണ് മറ്റൊരു കൗതുകം.
Also Read: മണാലിയിൽ 15 കോടിയുടെ ബംഗ്ലാവ്, 7 കിലോ സ്വർണാഭരണങ്ങൾ, 91 കോടിയുടെ ആസ്തി; കങ്കണയുടെ ലക്ഷ്വറി ജീവിതമിങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.