scorecardresearch

Karnika OTT: കർണിക ഒടിടിയിൽ എത്തി; ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എവിടെ കാണാം?

Karnika OTT Release: പ്രിയങ്ക നായർ, വിയാൻ മംഗലശ്ശേരി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്

Karnika OTT Release: പ്രിയങ്ക നായർ, വിയാൻ മംഗലശ്ശേരി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്

author-image
Entertainment Desk
New Update
Karnika OTT

Karnika OTT Release

Karnika OTT Release Date, Platform: ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീതവും ഒരുക്കിയ ചിത്രമാണ് 'കർണിക'. ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ചിത്രം ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

Advertisment

പ്രിയങ്ക നായർ, വിയാൻ മംഗലശ്ശേരി എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആധവ് റാം, ശ്രീകാന്ത് ശ്രീകുമാർ, ഗോകുൽ കെ.ആർ, ഐശ്വര്യ വിലാസ് തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടി. ജി രവിയും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Also Read: മരുമകളെ ചേർത്തുപിടിച്ച് അമല; വീട്ടിലെ പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ശോഭിതയും നാഗ ചൈതന്യയും

സംഗീതം- രചന- സംവിധാനം : അരുൺ വെൺപാല, നിർമാണം : അഭിനി സോഹൻ, പ്രോജക്ട് ഡിസൈൻ & ഗാനരചന - സോഹൻ റോയ്, ഗാനരചന : ധന്യ സ്റ്റീഫൻ, വിക്ടർ ജോസഫ്, അരുൺ വെൺപാല, ഡിഒപി: അശ്വന്ത് മോഹൻ, ബിജിഎം : പ്രദീപ് ടോം.

Also Read: പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിൽ എവിടെ കാണാം?

Karnika OTT: കർണിക ഒടിടി

മനോരമ മാക്സിലൂടെയാണ് കർണിക ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Read More: അവൾ കേരളത്തിൽ നിന്നുള്ളതല്ലേ, മരത്തിനു പിന്നിൽ വസ്ത്രം മാറിക്കൊള്ളും; ശോഭനയെ അധിക്ഷേപിച്ചയാളോട് ബച്ചൻ ക്ഷുഭിതനായപ്പോൾ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: