scorecardresearch

'എന്റെ പുറകെ നടന്ന് നടന്ന് അപ്പൻ പോയെടോ', കണ്ണീർ മറച്ചുപിടിക്കാൻ ശ്രമിച്ച് ഷൈൻ പറഞ്ഞു: റോണി ഡേവിഡ് രാജ്

"ഷൈനിന്റെ ഇടതുകൈയുടെ എല്ല്  ഒടിഞ്ഞിരിക്കുകയാണ്. കടുത്ത വേദനയുണ്ട് അയാൾക്ക്. 'ഞാൻ കണ്ണു തുറക്കുമ്പോഴേക്കും അപ്പന്റെ കാതിൽ ചോരയായിരുന്നു' എന്ന് പറഞ്ഞു"

"ഷൈനിന്റെ ഇടതുകൈയുടെ എല്ല്  ഒടിഞ്ഞിരിക്കുകയാണ്. കടുത്ത വേദനയുണ്ട് അയാൾക്ക്. 'ഞാൻ കണ്ണു തുറക്കുമ്പോഴേക്കും അപ്പന്റെ കാതിൽ ചോരയായിരുന്നു' എന്ന് പറഞ്ഞു"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shine Tom Chacko Rony David Raj

തിങ്കളാഴ്ചയായിരുന്നു നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.  അപകടത്തിലേറ്റ പരുക്കുമായി പിതാവിന്റെ സംസ്‌കാര ചടങ്ങുകളിൽ സങ്കടം കടിച്ചമർത്തി നിൽക്കുന്ന നടൻ ഷൈൻ ടോം ചാക്കോയുടെ ആ കാഴ്ച കണ്ടുനിന്നവരുടെ മനസ്സിൽ നിന്നും അത്ര പെട്ടെന്ന് മായില്ല. എല്ലാ പ്രതിസന്ധികളിലും കൂടെ നിൽക്കുകയും ലോകം മുഴുവൻ കല്ലെറിഞ്ഞപ്പോഴും  ചേർത്തു പിടിച്ച ആ പിതാവിനു അന്ത്യചുംബനം നൽകിയപ്പോൾ ഷൈനിനു കരച്ചിലടക്കാനായില്ല. 

Advertisment

Also Read: ബെന്നിയ്ക്ക് ഷൺമുഖത്തിനോട് എന്താണിത്ര ദേഷ്യം:  31 വർഷത്തെ പകയുടെ കഥ കണ്ടെത്തി ട്രോളന്മാർ

ഷൈനിന്റെയും കുടുംബത്തിന്റെയും ദുഖത്തിൽ പങ്കുചേരാനും ആശ്വസിപ്പിക്കാനുമായി എത്തിയ നടൻ റോണി ഡേവിഡ് രാജിനോട് ഷൈൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

"മിനിയാന്ന് രാത്രി ഞാൻ ആശുപത്രിയിൽ പോയി ഷൈനിനെ കണ്ടിരുന്നു. ഷൈനിന്റെ ഇടതുകൈയുടെ എല്ല്  ഒടിഞ്ഞിരിക്കുകയാണ്. കടുത്ത വേദനയുണ്ട് അയാൾക്ക്. ഷൈൻ ആദ്യം സംസാരിച്ചപ്പോൾ, അങ്കിൾ പോയ കാര്യം ഷൈൻ അറിഞ്ഞില്ലെന്നാണ് എനിക്കാദ്യം തോന്നിയത്. "

Advertisment

"പിന്നെ പറഞ്ഞു, 'ഞാൻ കണ്ണു തുറക്കുമ്പോഴേക്കും അപ്പന്റെ കാതിൽ ചോരയായിരുന്നു' എന്ന്.  അതു കഴിഞ്ഞ് ഷൈൻ ചിരിച്ചോണ്ട് പറഞ്ഞു, 'എന്റെ പുറകെ നടന്ന് നടന്ന് അപ്പൻ പോയെടോ' എന്ന്."

"ഇതിൽ കൂടുതൽ മെസേജോ ഒരു കഥയോ നിങ്ങൾക്ക് വേണമെന്ന് എനിക്കു തോന്നുന്നില്ല.  ഇങ്ങനെയാണ് എന്തുതരം ഡ്രഗ്സ് ഉപയോഗിക്കുന്നവരുടെയും വീട്ടിൽ. അവിടെയും മാതാപിതാക്കളുണ്ട്," പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർത്ഥികളോട് സംസാരിക്കുമ്പോഴായിരുന്നു റോണി ഡേവിഡ് രാജ് ഈ അനുഭവം പങ്കുവച്ചത്. 

Also Read: Prince and Family OTT: പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു

ജൂൺ 6 വെള്ളിയാഴ്ച, കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ തമിഴ്‌നാട് സേലം ധർമപുരിയിലുണ്ടായ വാഹനാപകടത്തിലാണ്  സിപി ചാക്കോ മരിച്ചത്. ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ആ യാത്രയ്ക്കിടയിലാണ് ഷൈനും കുടുംബവും സഞ്ചരിച്ച കാർ, ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ൈനിനൊപ്പം പിതാവ് ചാക്കോ (73), അമ്മ മരിയ (68), സഹോദരൻ ജോ ജോൺ (39), ഡ്രൈവർ അനീഷ് (42) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. 

Also Read: അവൾ കേരളത്തിൽ നിന്നുള്ളതല്ലേ, മരത്തിനു പിന്നിൽ വസ്ത്രം മാറിക്കൊള്ളും; ശോഭനയെ അധിക്ഷേപിച്ചയാളോട് ബച്ചൻ ക്ഷുഭിതനായപ്പോൾ

അപകടത്തിൽ, ഷൈനിന്റെ ഇടതു തോളിനു താഴെയും നട്ടെലിനും നേരിയ പൊട്ടലുണ്ട്. പിതാവിന്റെ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായ ശേഷം ഷൈനിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കാനിരിക്കുകയാണ് ഡോക്ടർമാർ.  ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാവുമെങ്കിലും കുറഞ്ഞത്  ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഷൈനിന്റെ അമ്മ മരിയയ്ക്ക് ഇടുപ്പെല്ലിനു ഗുരുതര പരുക്ക് ഏറ്റിട്ടുണ്ട്. 

Also Read: മമ്മൂട്ടിയുടെ ഭാര്യ പിതാവ് പി എസ് അബു അന്തരിച്ചു

Shine Tom Chacko

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: