scorecardresearch

അവൾ കേരളത്തിൽ നിന്നുള്ളതല്ലേ, മരത്തിനു പിന്നിൽ വസ്ത്രം മാറിക്കൊള്ളും; ശോഭനയെ അധിക്ഷേപിച്ചയാളോട് ബച്ചൻ ക്ഷുഭിതനായപ്പോൾ

"'ആരാണ് അങ്ങനെ പറഞ്ഞത്?' എന്ന് അലറികൊണ്ട് അദ്ദേഹം ഓടിയെത്തി. എന്നെ അദ്ദേഹത്തിന്റെ കാരവാനിലേക്ക് ക്ഷണിച്ചു, എന്നിട്ടദ്ദേഹം പുറത്തിറങ്ങി നിന്നു"

"'ആരാണ് അങ്ങനെ പറഞ്ഞത്?' എന്ന് അലറികൊണ്ട് അദ്ദേഹം ഓടിയെത്തി. എന്നെ അദ്ദേഹത്തിന്റെ കാരവാനിലേക്ക് ക്ഷണിച്ചു, എന്നിട്ടദ്ദേഹം പുറത്തിറങ്ങി നിന്നു"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shobana Amitabh Bachchan

നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ നാടകമായ കൽക്കി 2898 എഡിയിൽ മെഗാസ്റ്റാർ അമിതാഭ് ബച്ചനൊപ്പം ശോഭന സ്ക്രീൻ പങ്കിട്ടിരുന്നു.  ചിത്രം ബോക്സ് ഓഫീസിൽ  1000 കോടിയിലധികം കളക്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ശോഭനയും അമിതാഭ് ബച്ചനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമല്ല കൽക്കി. വർഷങ്ങൾക്കു മുൻപ്, ബിഗ് ബിയ്ക്ക് ഒപ്പം ഒരു സോങ്ങ് ഷൂട്ടിൽ ശോഭന അഭിനയിച്ചിരുന്നു.

Advertisment

ആ ഷൂട്ടിംഗ് ദിവസങ്ങളിൽ നിന്നുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ശോഭന. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് ശോഭന ബിഗ് ബിയ്ക്ക് ഒപ്പമുള്ള തന്റെ അനുഭവം പങ്കുവച്ചത്. 

താൻ കൂടെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള കലാകാരൻ എന്നാണ് അമിതാഭ് ബച്ചനെ ശോഭന വിശേഷിപ്പിച്ചത്.  “അന്നും ഇന്നും, അമിതാഭ് ബച്ചൻ അങ്ങനെ തന്നെയാണ്. മഹാനടന്മാരെ ഒന്നിപ്പിക്കുന്ന ഒരു കാര്യം അവരുടെ വിനയമാണ്,” ശോഭന കൂട്ടിച്ചേർത്തു.

അഹമ്മദാബാദിൽ അമിതാഭ് ബച്ചനൊപ്പം ഷൂട്ട് ചെയ്ത അനുഭവവും ശോഭന ഓർത്തെടുത്തു. സിനിമയുടെ പേരോ പാട്ടിന്റെ പേരോ  വെളിപ്പെടുത്തിയില്ലെങ്കിലും ആ സെറ്റിൽ തനിക്കു നേരിട്ട ഒരനുഭവവും അതറിഞ്ഞ് അമിതാഭ് ബച്ചൻ ശക്തമായി പ്രതികരിച്ചതിനെ കുറിച്ചും ശോഭന മനസ്സു തുറന്നു. 

Advertisment

Also Read: മരുമകളെ ചേർത്തുപിടിച്ച് അമല; വീട്ടിലെ പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ശോഭിതയും നാഗ ചൈതന്യയും

“വർഷങ്ങൾക്കുമുമ്പ് അഹമ്മദാബാദിൽ ബച്ചൻ സാറിനൊപ്പം ഒരു സോങ്ങ് ഷൂട്ടിലായിരുന്നു ഞാൻ. പാട്ടുരംഗത്തിൽ, എന്നെ ധാരാളം വസ്ത്രങ്ങളാൽ പൊതിഞ്ഞിരുന്നു.  ബച്ചൻ സാറിന് അദ്ദേഹത്തിന്റെ കാരവാൻ ഉണ്ടായിരുന്നു. അമിതാഭ് ബച്ചനെ കാണാൻ തിങ്ങിനിറഞ്ഞവരാൽ അഹമ്മദാബാദ് മുഴുവൻ നിശ്ചലമായി.   എനിക്ക് ധാരാളം കോസ്റ്റ്യൂം ചേഞ്ച് ഉണ്ടായിരുന്നതിനാൽ ‘എന്റെ കാരവാൻ എവിടെ’ എന്ന് ഞാൻ ചോദിച്ചു. സെറ്റിലുള്ള ഒരാൾ പറഞ്ഞത്, "അവൾ കേരളത്തിൽ നിന്നുള്ളവളാണ്, അവർ വളരെ അഡ്ജസ്റ്റ് ചെയ്യുന്നവരാണ്. അവൾക്ക് ഒരു മരത്തിന് പിന്നിൽ വസ്ത്രം മാറാൻ കഴിയും," എന്നാണ്. 

Also Read: Prince and Family OTT: പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിൽ എവിടെ കാണാം?

 "വാക്കി ടോക്കിയിൽ ഇത് കേട്ട ബച്ചൻ സാർ ഉടനെ പുറത്തിറങ്ങി, 'ആരാണ് അങ്ങനെ പറഞ്ഞത്?' എന്ന് അലറി. എന്നിട്ട് അദ്ദേഹം എന്നെ തന്റെ കാരവാനിലേക്ക് ക്ഷണിച്ചു. അദ്ദേഹം പുറത്തേക്കിറങ്ങി നിന്നു. അന്നും ഇന്നും അദ്ദേഹം ഏറെ പാരമ്പര്യവും  സംസ്കാരവും കാത്തുസൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ കനത്ത പ്രോസ്തെറ്റിക് മേക്കപ്പ് ഉണ്ടായിരുന്നിട്ടും, ആരെങ്കിലും അദ്ദേഹത്തെ കാണാൻ വരുമ്പോഴെല്ലാം അദ്ദേഹം എഴുന്നേറ്റ് അഭിവാദ്യം ചെയ്യുമായിരുന്നു. 'സർ, എല്ലാവരെയും അഭിവാദ്യം ചെയ്യാൻ നിങ്ങൾ എഴുന്നേൽക്കേണ്ടതില്ല' എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ, ആ ശീലം എന്നിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി."

Also Read: Shine Tom Chako Accident: മനസ്സിൽ വല്ലാത്ത കുറ്റബോധം; ഡാഡിയോട് ഒരു വാക്ക്, ഷൈൻ ചേട്ടൻ ഒറ്റക്കല്ല ഞങ്ങൾ ഒപ്പമുണ്ട്: അഭിലാഷ് പിള്ള

 ഭഗവാൻ വിഷ്ണു കൽക്കിയായി പുനർജനിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്ന ഒരു സംഘം മനുഷ്യരുടെ നേതാവായ മറിയമായാണ് ശോഭന ചിത്രത്തിൽ എത്തിയത്. അതേസമയം, ഭഗവാൻറെ പുനർജന്മത്തിനായി തിരഞ്ഞെടുക്കപ്പെട്ട ദീപിക പദുക്കോണിന്റെ കഥാപാത്രത്തെ സംരക്ഷിച്ച അശ്വത്ഥാമാവിന്റെ വേഷമാണ് അമിതാഭ് ബച്ചൻ അവതരിപ്പിച്ചത്. പ്രഭാസ്, ദിഷ പഠാനി, കമൽ ഹാസൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ ഇപ്പോൾ. 

Also Read: "അവനിലേക്ക് മനസ്സു ചാഞ്ഞിട്ടില്ലെന്ന് സത്യം ചെയ്യ്," കമന്റ്‌ ബോക്സ് പരിപ്പുവട തൂക്കിയെന്ന് ഫാൻസ്

Shobana Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: