scorecardresearch

Prince and Family OTT: പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിൽ എവിടെ കാണാം?

Dileep starrer Prince and Family OTT Release Date & Platform: തിയേറ്ററുകളിൽ വിജയം നേടിയ ദിലീപ് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി' ഒടിടിയിൽ എപ്പോൾ എത്തും?

Dileep starrer Prince and Family OTT Release Date & Platform: തിയേറ്ററുകളിൽ വിജയം നേടിയ ദിലീപ് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി' ഒടിടിയിൽ എപ്പോൾ എത്തും?

author-image
Entertainment Desk
New Update
Prince and Family OTT Release Date Platform

Prince and Family OTT Release Date & Platform

Prince and Family OTT Release Date & Platform: സമീപകാലത്ത് തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ദിലീപ് ചിത്രങ്ങളിലൊന്നാണ് 'പ്രിൻസ് ആൻഡ് ഫാമിലി'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത 'പ്രിൻസ് ആൻഡ് ഫാമിലി' ദിലീപിന്റെ കരിയറിലെ 150-ാമത്തെ ചിത്രമാണ്.

Advertisment

കോമഡിയ്ക്ക് പ്രാധാന്യം നൽകിയ 'പ്രിൻസ് ആൻഡ് ഫാമിലി' മേയ് ഒമ്പതിനാണ് തിയേറ്ററുകളിലെത്തിയത്. ഒരു മാസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തില്‍ 25 കോടിയോളം കളക്റ്റ് ചെയ്തെന്നാണ്  സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: 2 വയസ്സുകാരി റാഹയുടെ 20 വയസ്സുകാരൻ അപ്പൻ; രൺബീറിന്റെ ക്ലീൻ ഷേവ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കുടുംബചിത്രമെന്ന രീതിയിലും നല്ല പ്രതികരണമാണ് 'പ്രിൻസ് ആൻഡ് ഫാമിലി'  നേടുന്നത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്‍മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.  

Advertisment

Also Read: മലയാളികളെ ചിരിപ്പിച്ച അയ്യപ്പ ബൈജുവിനെയേ നിങ്ങളറിയൂ; അസ്സൽ ഗായകനായ പ്രശാന്ത് പുന്നപ്രയെ കണ്ടിട്ടുണ്ടോ?

ദിലീപിനൊപ്പം  ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.   രെണ ദിവെ ആണ് ചിത്രത്തിന്റെ  ഛായാഗ്രഹണം നിർവ്വഹിച്ചത്. 

Also Read: ഞാനൊരിക്കലും പിറന്നാളുകളുടെ ആരാധികയായിരുന്നില്ല; ഭാവന

Prince and Family OTT: പ്രിൻസ് ആൻഡ് ഫാമിലി എപ്പോൾ ഒടിടിയിൽ എത്തും?

ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപഡേറ്റാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. തിയേറ്റർ റൺ പൂർത്തിയാവുന്നതിനു പിന്നാലെ, ഈ മാസം ചിത്രം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. സി 5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

Also Read: മഴയത്ത് ഞങ്ങൾ മുംബൈ നഗരത്തിലൂടെ ഓട്ടോയിൽ സഞ്ചരിക്കുമായിരുന്നു: ദീപികയുമായുള്ള പ്രണയകാലം ഓർത്ത് മുസമ്മിൽ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: