scorecardresearch

"അവനിലേക്ക് മനസ്സു ചാഞ്ഞിട്ടില്ലെന്ന് സത്യം ചെയ്യ്," കമന്റ്‌ ബോക്സ് പരിപ്പുവട തൂക്കിയെന്ന് ഫാൻസ്

ചായയുടെയും പഴം പൊരിയുടെയും പ്രണയമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്

ചായയുടെയും പഴം പൊരിയുടെയും പ്രണയമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്

author-image
Trends Desk
New Update
Viral Video, 4

ചിത്രം: ഇൻസ്റ്റഗ്രാം

വൈകുന്നേരത്തെ ഇടവേളകളിൽ പ്രിയപ്പെട്ടവർക്കൊപ്പം പുറത്തുപോയി ചായ കുടിക്കുന്നത് ഒരു പ്രത്യേക അനുഭവമാണ്. ചെറിയൊരു ഉന്മേഷത്തിനൊപ്പം വിശപ്പിനും അല്പം ആശ്വാമാണ് ഇത്തരം 'ടി ബ്രേക്കുകൾ'. ചായക്കൊപ്പം ഒരോരുത്തർക്കും അവരുടെ പ്രിയപ്പെട്ട കടികളുമുണ്ടാകും.

Advertisment

ചായയും പഴം പൊരിയും കേരളത്തിൽ ധാരാളം ആരാധകരുള്ള ഒരു കോമ്പിനേഷനാണ്. ഇപ്പോഴിതാ ചായ - പഴം പൊരി കോമ്പോയുടെ ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. സിഗരറ്റിനു വേണ്ടി ചായ തന്നെ ഉപേക്ഷിക്കുമോ എന്ന പഴം പൊരിയുടെ സംശയമാണ് രസകരമായി വീഡിയോയിൽ കാണിക്കുന്നത്.

Also Read: മണിച്ചിത്രത്താഴിന് ഇങ്ങനെയൊരു ക്ലൈമാക്സോ? ഫാസിൽ പോലും പേടിച്ചുകാണുമെന്ന് ആരാധകർ

ഇന്നസെന്റിന്റെയും കെപിഎസി ലളിതയുടെയും സിനിമ ഡയലോഗിനൊപ്പമാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. അതേസമയം, വീഡിയോയ്ക്കു ലഭിച്ച കമന്റുകളും രസകരമാണ്. പരിപ്പുവട ആരാധകരാണ് കമന്റിൽ കൂടുതലും.

Also Read: 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം, പ്രൊപ്പറേറ്റർ ഈപ്പൻ മലയിൽ,' കൊടൂര വില്ലന്റെ കോമഡി റോൾ; വീഡിയോ വൈറൽ

"പരിപ്പുവട: നൈസ് ആയിട്ട് ഒഴിവാക്കി കളഞ്ഞല്ലേ" എന്നാണ് വീഡിയോയിൽ ഒരാൾ കുറിച്ചത്. "ലെ പരിപ്പുവട: ഇത് തന്നെ അല്ലെ ഡി നീ എന്നോടും പറഞ്ഞത് കണ്ണൻ ദേവന്റ മോളെ", "ഒരിക്കൽ ബീഫിൻ്റെകൂടെ ഇറങ്ങി പോയവൾ അല്ലെ നീ","കമന്റ്‌ ബോക്സ് പരിപ്പുവട തൂക്കി," എന്നിങ്ങനെയാണ് കമന്റുകൾ.

Read More: 'നമ്മൾ ഇവിടെ കൃഷി ചെയ്യുമ്പോൾ കണ്ടതാ... എന്തോ ഒരു അനക്കം, നോക്കിയപ്പോഴോ...;' വീഡിയോ

Food Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: