New Update
/indian-express-malayalam/media/media_files/2025/06/11/DfkVIUMRlfEdzG0sJYUg.jpg)
മമ്മൂട്ടിയുടെ ജീവിത പങ്കാളിയായ സുൽഫത്തിന്റെ പിതാവും മട്ടാഞ്ചേരി സ്വദേശിയുമായ പി എസ് അബു അന്തരിച്ചു. മട്ടാഞ്ചേരി പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിൻ്റെയും ആമിനയുടെയും മകനാണ് അന്തരിച്ച പി.എസ്.അബു. 90 വയസ്സായിരുന്നു. മുൻ സിറ്റിറ്റിയുടെ ട്രേഡ് യൂണിയൻ പ്രവർത്തകനും ഇളയ കോവിലകം മഹല്ലിന്റെ മുൻ പ്രസിഡണ്ടുമായിരുന്നു അദ്ദേഹം.
Advertisment
ഭാര്യ, പരേതയായ നബീസ. സുൽഫത്ത്, റസിയ, സൗജത്ത്, അസീസ് എന്നിവരാണ് മക്കൾ. മരുമക്കൾ: മമ്മൂട്ടി, സലീം,സൈനുദ്ദീൻ, ജമീസ് അസീബ്
ഖബറടക്കം ബുധനാഴ്ച വൈകിട്ട് എട്ടു മണിയ്ക്ക് മട്ടാഞ്ചേരി കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ നടക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us