/indian-express-malayalam/media/media_files/2025/06/09/nwpHEfsvE4UExrZjcPEW.jpg)
തിയേറ്ററുകളിൽ വലിയ വിജയം കൊയ്ത ചിത്രമാണ് മോഹൻലാൽ- ശോഭന ജോഡികളെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും'. 28 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 235 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്.
മോഹൻലാലിന്റെ ഷൺമുഖവും ശോഭന അവതരിപ്പിച്ച ലളിതയും മാത്രമല്ല, ചിത്രത്തിലെ വില്ലൻമാരും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ പ്രധാന വില്ലന്മാരായി എത്തിയത് പ്രകാശ് വർമ്മ അവതരിപ്പിച്ച സിഐ ജോർജ് മാത്തനും ബിനു പപ്പു അവതരിപ്പിച്ച എസ് ഐ ബെന്നി കുര്യനുമാണ്. ഇരുവരും വില്ലത്തരം കൊണ്ട് പ്രേക്ഷകരുടെ അമ്പരപ്പിച്ച കഥാപാത്രങ്ങളാണ്.
ചിത്രത്തിൽ ആദ്യം മുതൽ ഷൺമുഖത്തോട് കട്ടകലിപ്പു കാണിക്കുന്ന പൊലീസുകാരനാണ് എസ് ഐ ബെന്നി. ചിത്രത്തിന്റെ അവസാനം വരെ ബെന്നിയ്ക്ക് ഷൺമുഖത്തോടുള്ളത് അതേ മനോഭാവമാണ്. എന്താണ് ഷൺമുഖത്തോട് ബെന്നിയ്ക്കുള്ള ഈ ശത്രുതയ്ക്ക് പിറകിൽ? അതിനൊരു രസകരമായ മറുപടി കണ്ടെത്തിയിരിക്കുകയാണ് ട്രോളന്മാർ.
Also Read: "ഇക്കാ നിങ്ങൾ ഒന്നു വാ... കാണാൻ കൊതിയായിട്ടാ..." മമ്മൂട്ടിയുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ
31 വർഷത്തെ പകയുടെ കഥയാണ് ബെന്നിയ്ക്ക് പറയാനുള്ളത് എന്നാണ് ട്രോളന്മാരുടെ കണ്ടെത്തൽ. ആ വാദം സമർത്ഥിക്കാനായി തേന്മാവിൻകൊമ്പത്ത്- തുടരും ചിത്രങ്ങൾ ചേർത്ത് ഒരു പാരലൽ യൂണിവേഴ്സ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ട്രോളന്മാർ. ഇതുമായി ബന്ധപ്പെട്ടൊരു ട്രോളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
Also Read: മരുമകളെ ചേർത്തുപിടിച്ച് അമല; വീട്ടിലെ പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ശോഭിതയും നാഗ ചൈതന്യയും
"സാറിന് എന്താ എന്നോട് ഇത്രേം ദേഷ്യം?" എന്ന് ബെന്നിയോട് തിരക്കുന്ന ഷൺമുഖത്ത്തിനെ മെമിൽ കാണാം. "നിനക്ക് എന്റെ അച്ഛന് ഒരു ടാസ്കി വിളിച്ചുകൊടുക്കാൻ പറ്റില്ലല്ലേ?" എന്നാണ് ബെന്നി സാറിന്റെ മറുപടി. 31 വർഷത്തെ പകയാണ് ബെന്നിയ്ക്ക് ഷൺമുഖത്തോടുള്ളത് എന്നാണ് ട്രോളന്മാർ സമർത്ഥിക്കുന്നത്. 31 വർഷങ്ങൾക്കു ശേഷം അപ്പനു വേണ്ടി പക വീട്ടാൻ മകൻ എത്തിയിരിക്കുന്നു എന്ന് രത്നചുരുക്കം!
ചിത്രത്തിലെ ബെന്നിയുടെ കലിപ്പുമോഡിനെ, തേന്മാവിൻ കൊമ്പത്തിലെ പപ്പുവിന്റെ പ്രശസ്തമായ "ടാസ്കി വിളിയെടാ," ഡയലോഗുമായി കണക്റ്റ് ചെയ്തെടുത്ത ട്രോളിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
"കാർത്തുമ്പിയെ പോലും വെറുതെ വിട്ടില്ല ബെന്നി സാർ," എന്നാണ് ട്രോളിനു താഴെ പ്രത്യക്ഷപ്പെട്ട രസകരമായൊരു കമന്റ്.
"അച്ഛന് ടാക്സി വിളിച്ചുകൊടുക്കാത്തതിന് പുള്ളിടെ മോനെ ചാക്കിൽ കേറ്റണൊ. റിവഞ്ച് അറ്റ് പീക്ക് ലെവൽ,"
"അഴുക്ക ചെറുക്കൻ തന്തയേക്കാൾ മോശം,"
"അപ്പച്ചിടെ മോൾ ആണെന്നുള്ള പരിഗണന പോലും കൊടുക്കാതെ പാവം കാർത്തുമ്പിയെ പോലും സ്റ്റേഷനിൽ ഇട്ട് തല്ലി ചതച്ചു,"
"വല്ലാത്ത ഒരു പക ആയിപ്പോയി,"
"ഇതാ റിയൽ സൈക്കോ. അച്ഛന് ടാക്സി വിളിച്ചു കൊടുക്കാത്തതിന് പകരം എതിരാളിയുടെ മോനെ തല്ലിക്കൊന്ന് ചാക്കിൽ കെട്ടി അയാളുടെ തന്നെ ടാക്സിയുടെ ഡിക്കിയിൽ വെച്ചേക്കുന്നു," എന്നിങ്ങനെ പോവുന്നു രസകരമായ കമന്റുകൾ.
അതേസമയം, മണിച്ചിത്രത്താഴ് റഫറൻസ് എടുത്ത് ഷൺമുഖത്തെ ന്യായീകരിക്കുന്നവരെയും കമന്റിൽ കാണാം. "അച്ഛന് അസുഖം മാറ്റി കൊടുത്തത് ആരാ.. നന്ദി വേണം ഹേ," എന്നാണ് ഷൺമുഖത്തിനു വേണ്ടി വാദിച്ചുകൊണ്ടുള്ള മറ്റൊരു കമന്റ്. എന്തായാലും, ചിത്രം ഒടിടിയിൽ എത്തിയിട്ടും സമൂഹമാധ്യമങ്ങളിൽ 'തുടരും' വിശേഷങ്ങൾ സജീവമാണ്.
Also Read:നാലാം ക്ലാസ്സുകാരൻ ജോർജുകുട്ടിയുടെ ബുദ്ധിപോലും നിങ്ങൾക്കില്ലാതെ പോയല്ലോ ജോർജ് സാറേ? വൈറൽ ട്രോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.