Kerala Crime Files, Season 2: ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസായിരുന്നു കേരള ക്രൈം ഫയൽസ്. വലിയ രീതിയിൽ ജനപ്രീതി നേടാനായ ഈ സീരിസിന്റെ രണ്ടാം ഭാഗം വരികയാണ്. രണ്ടാം സീസണിന്റെ ട്രെയിലർ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കേരള ക്രൈം ഫയല്‍സ് ദ സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു എന്നാണ് ഈ സീസണിന്‍റെ പേര്. വളരെ ത്രില്ലിംഗായൊരു കഥയാണ് രണ്ടാം സീസൺ പറയുന്നത് എന്ന സൂചനയാണ് ട്രെയിലർ തരുന്നത്. ആദ്യ സീസണായ കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര സംവിധാനം ചെയ്ത അഹമ്മദ് കബീർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.
മലയാളത്തിലെ ആദ്യത്തെ ക്രൈം വെബ് സീരീസ് ആയിരുന്നു കേരള ക്രൈം ഫയല്‍- ഷിജു, പാറയില്‍ വീട്, നീണ്ടകര 2024 ജൂൺ 23നാണ് സ്ട്രീമിംഗ് ആരംഭിച്ചത്. അജുവർഗീസ്, ലാൽ എന്നിവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പച്ചത്. രണ്ടാം ഭാഗത്തിലും ഇരുവരും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവർക്കൊപ്പം അര്‍ജുന്‍ രാധാകൃഷ്ണന്‍, ഹരിശ്രീ അശോകന്‍, രഞ്ജിത്ത് ശേഖര്‍, സഞ്ചു, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിന്‍ ഷെരീഫ്, ജിയോ ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ എന്നിവരും സീരീസിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.