scorecardresearch

വൻതാരനിരയോടൊപ്പം ധനുഷും രശ്മികയും; കുബേര ട്രെയിലർ പുറത്തിറങ്ങി

ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ പുറത്തിറങ്ങും

ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ പുറത്തിറങ്ങും

author-image
Entertainment Desk
New Update

ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ 'കുബര'യുടെ ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ശേഖർ കമ്മുല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ട്രാന്‍സ് ഓഫ് കുബേര എന്ന പേരിൽ 2.0 മിനിറ്റ്ദൈർഘ്യമുള്ള ഒരു ടീസർ  ഇതിനു മുമ്പ് റിലീസ് ചെയ്തിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. 

Advertisment

Also Read: Alappuzha Gymkhana OTT: പറഞ്ഞതിലും മുന്നേ ആലപ്പുഴ ജിംഖാന ഒടിടിയിൽ എത്തി; എവിടെ കാണാം?

'സഞ്ജു', 'പദ്മാവത്', 'മേഡ് ഇൻ ഹെവൻ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ജിം സർഭും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറുകളിൽ സുനിൽ നരംഗ്, പുഷ്കർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read: ഞങ്ങളിൽ ആർക്കും 3000 കോടി ക്ലബ്ബില്ല, പക്ഷേ രശ്മികയ്ക്കുണ്ട്: നടിയെ പുകഴ്ത്തി നാഗാർജുന

Advertisment

'ലവ് സ്റ്റോറി' എന്ന ചിത്രത്തിനു ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. നികേത് ബൊമ്മി ക്യാമറ, എഡിറ്റിങ് കാർത്തിക ശ്രീനിവാസ് ആർ എന്നവർ കൈകാര്യം ചെയ്യുന്നു. ജൂൺ 20ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് വിവരം.

Also Read: Ace OTT: വിജയ് സേതുപതിയുടെ എയ്‌സ് ഒടിടിയിലെത്തി; ചിത്രം എവിടെ കാണാം?

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ തോട്ട തരണി, ഛായാഗ്രാഹകൻ നികേത് ബൊമ്മി, എഡിറ്റർ കാർത്തിക ശ്രീനിവാസ്, കോ റൈറ്റർ ചൈതന്യ പിംഗളി, പബ്ലിസിറ്റി ഡിസൈനർ കബിലൻ. ജൂൺ 20ന് ചിത്രം തിയേറ്ററുകളിലെത്തും. 

Read More: Kerala Crime Files 2 OTT: കേരള ക്രൈം ഫയൽസ് 2 ഒടിടിയിലേക്ക്; തീയതി പുറത്ത്

Rashmika Mandanna Dhanush

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: