/indian-express-malayalam/media/media_files/2025/05/10/VqjTQW9XQLpezh5SBRjO.jpg)
Photos: Express Archive
/indian-express-malayalam/media/media_files/2025/05/10/Q6EVx0N95KGk68c8PYdg.jpg)
ഈ താരത്തിൻ്റെ കുടുംബത്തിലെ അംഗങ്ങളെല്ലാം തന്നെ സിനിമ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ്. ആരാണെന്ന് മനസ്സിലായോ?
/indian-express-malayalam/media/media_files/2025/05/10/childhood-photos-salman-khan-2-997967.jpg)
നടനും ചലച്ചിത്ര നിർമാതാവും തിരക്കഥാകൃത്തുമായ സലീം ഖാൻ്റെ മകനായ സൽമാൻ ഖാനാണിത്. സഹോദരങ്ങളായ അർബാസും, സൊഹേൽ ഖാനും നടന്മാരാണ്.
/indian-express-malayalam/media/media_files/2025/05/10/childhood-photos-salman-khan-1-715897.jpg)
'ബി വി ഹോ തോ ഐസി' എന്ന ചിത്രത്തിലാണ് സൽമാൻ ആദ്യമായി അഭിനയത്തിലേയ്ക്ക് എത്തുന്നത്. സഹതാരമായി അരങ്ങേറി ഇന്ന് ബോളിവുഡ് അടക്കി വാഴുന്ന കിങ് ഖാനായി മാറാൻ സൽമാന് കഴിഞ്ഞു.
/indian-express-malayalam/media/media_files/2025/05/10/childhood-photos-salman-khan-4-455082.jpg)
1989ൽ പുറത്തിറങ്ങിയ സൂരജ് ബർജാത്യയുടെ 'മേനേ പ്യാര് കിയ' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. 90കളിൽ സൽമാൻ അവതരിപ്പിച്ച മിക്ക കഥാപാത്രങ്ങൾക്കും പ്രേം എന്നു തന്നെയായിരുന്നു പേര്.
/indian-express-malayalam/media/media_files/2025/05/10/childhood-photos-salman-khan-3-141643.jpg)
സൽമാൻ ഖാൻ ഇന്നത്തെ പോലെ ആക്ഷൻ ഹീറോ ആയിരുന്നില്ല ഒരുകാലത്ത്. ആരാധികമാരുടെ പ്രിയപ്പെട്ട റൊമാൻ്റിക് ഹീറോ ആയിരുന്നു.
/indian-express-malayalam/media/media_files/2025/05/10/childhood-photos-salman-khan-6-766276.jpg)
വർഷങ്ങൾക്കിപ്പുറം നടൻ എന്നതിലുപരി ബോളിവുഡിലെ തിരക്കുള്ള നിർമാതാവ് കൂടിയാണ് സൽമാൻ.
/indian-express-malayalam/media/media_files/2025/05/10/childhood-photos-salman-khan-7-322371.jpg)
ഫോബ്സ് ഇന്ത്യയുടെ പട്ടികയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടൻമാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് സൽമാൻ. 100 മുതൽ 150 കോടിവരെയാണ് ഒരു സിനിമക്കായി താരം കൈപ്പറ്റുന്നത്. ആകെ 2900 കോടിയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.