scorecardresearch

മുത്തശ്ശൻ കില്ലാഡി സ്റ്റാർ, അമ്മ താരറാണി, ഞാനായിട്ടെന്തിനു സ്റ്റൈൽ കുറയ്ക്കണം; സ്റ്റൈലിഷായി സ്റ്റാർ കിഡ്

ഡിസൈനർ വസ്ത്രങ്ങളിൽ തിളങ്ങുകയാണ് രണ്ടു വയസ്സുകാരനായ ഈ താരപുത്രൻ. ചിത്രങ്ങൾ കാണാം

ഡിസൈനർ വസ്ത്രങ്ങളിൽ തിളങ്ങുകയാണ് രണ്ടു വയസ്സുകാരനായ ഈ താരപുത്രൻ. ചിത്രങ്ങൾ കാണാം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sonam Kapoor

ബോളിവുഡ് താരം അനിൽ കപൂറിന്റെ പേരക്കുട്ടി, ബോളിവുഡ് താരം സോനം കപൂറിന്റെയും ബിസിനസ്സുകാരൻ ആനന്ദ് അഹൂജയുടെ മകൻ. സെലിബ്രിറ്റി കുടുംബത്തിലേക്കാണ് വായു കപൂർ അഹൂജയുടെ ജനനം. അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് മകൻ വായുവിനൊപ്പം സമയം ചെലവഴിക്കുകയാണ്  സോനം കപൂർ ഇപ്പോൾ. 

Advertisment

വായു കപൂറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡിസൈനർ വസ്ത്രങ്ങളിൽ തിളങ്ങുകയാണ് ഈ രണ്ടു വയസ്സുകാരൻ. സോനത്തിന്റെ സഹോദരി റിയ കപൂർ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണിത്. 

"എക്സ്ക്യൂസ് മീ ഹാൻഡ്സം. മാസിയുടെ പ്രിയപ്പെട്ട ക്ലൈന്റ്," എന്ന അടിക്കുറിപ്പോടെ റിയ തന്നെയാണ് ചിത്രങ്ങൾ പങ്കിട്ടത്. 

സോനവും ആനന്ദും 2018ലാണ് വിവാഹിതരായത്. വസ്ത്രനിർമ്മാതാക്കളായ ഭാനെയുടെ സഹസ്ഥാപകനും സിഇഒ ആയും സേവനമനുഷ്ഠിക്കുന്ന ആനന്ദ് അഹൂജ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ്സുകാരനാണ്.  ഡൽഹിയിൽ വെജ് നോൺ വെജ് എന്നൊരു മൾട്ടി ബ്രാൻഡ് ഷൂ സ്റ്റോറും ആനന്ദിന്റേതായിട്ടുണ്ട്. ഹി എക്‌സ്‌പോർട്ട്‌സിൻ്റെ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിക്കുന്ന ആനന്ദിനെ ആസ്തി 4000 കോടി രൂപയാണ്. 

Read More Entertainment Stories Here

Advertisment

Sonam Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: