/indian-express-malayalam/media/media_files/ntF6v2DxQqeAQEpPb2qN.jpg)
ഡേവിഡ് ബെക്കാമിനൊപ്പം സോനം കപൂറും ആനന്ദ് അഹൂജയും
ഇന്ത്യയിലെത്തിയ ഡേവിഡ് ബെക്കാമിനായി അത്താഴവിരുന്നൊരുക്കി ബോളിവുഡ് താരം സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും. പല മേഖലകളിൽ നിന്നുള്ള താരങ്ങൾ ഒത്തുച്ചേർന്ന പാർട്ടിയുടെ പ്രധാന ആകർഷണം ഫുട്ബോൾ താരം ഡേവിഡ് ബെക്കാം തന്നെയായിരുന്നു.
ബുധനാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ വേദിയിലും ബെക്കാം ശ്രദ്ധ നേടിയിരുന്നു. മാച്ച് കഴിഞ്ഞതിനു ശേഷമായിരുന്നു സോനം കപൂർ ആതിഥേയത്വം വഹിച്ച അത്താഴ വിരുന്നായി ബെക്കാം എത്തിയത്.
സോനവും ആനന്ദും ഡേവിഡും ദമ്പതികളുടെ വസതിയുടെ മുൻപിൽ കാത്തിരുന്ന പാപ്പരാസികൾക്കു മുന്നിൽ പോസ് ചെയ്തു. അതിഥി പട്ടികയിൽ സോനത്തിന്റെ പിതാവും നടനുമായ അനിൽ കപൂർ, മലൈക അറോറ, ഷാഹിദ് കപൂർ, ഭാര്യ മീര രാജ്പുത് എന്നിവരും ഉണ്ടായിരുന്നു.
ന്യൂസിലാൻഡിനെതിരെ ഇന്ത്യ മഹത്തായ വിജയം നേടിയ സെമി ഫൈനലിനു സാക്ഷിയാവാൻ നിരവധി താരങ്ങൾ വാങ്കഡെ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരുന്നു. മെഗാസ്റ്റാർ രജനീകാന്ത്, മാധുരി ദീക്ഷിത്, രൺബീർ കപൂർ, വിക്കി കൗശൽ, ഷാഹിദ് കപൂർ, സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി തുടങ്ങിയവരും ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിന് സാക്ഷ്യം വഹിക്കാൻ ഗ്യാലറിയിലെത്തിയിരുന്നു.
വിരാട് കോഹ്‌ലി ബുധനാഴ്ച ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടി ചരിത്രം സൃഷ്ടിക്കുകയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കുകയും ചെയ്തപ്പോൾ ആ നിമിഷത്തിന്റെ പ്രാധാന്യം എത്രയാണെന്ന് തനിക്കറിയാം എന്നായിരുന്നു ബെക്കാം സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞത്.
“ഈ സ്റ്റേഡിയത്തിൽ വന്ന് ചരിത്രമായി മാറുന്ന ഒരു നിമിഷം കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഞാൻ നേരത്തെ സച്ചിനോട് സംസാരിച്ചു, ഈ സ്റ്റേഡിയത്തിലും ഈ കായികരംഗത്തും അദ്ദേഹം എന്താണ് നേടിയതെന്ന് എനിക്കറിയാം, വിരാട് അത് ചെയ്യുന്നത് കാണുന്നത് ഒരു പ്രത്യേകതയാണ്. ഇന്ത്യയിൽ ഇത് ആദ്യമായിട്ടാണ്, ഇതിലും മികച്ചതാക്കാൻ കഴിയില്ല," ബെക്കാം പറഞ്ഞു.
Check out More Entertainment Stories Here
- 50 രൂപ പ്രതിഫലത്തിൽ നിന്നും തുടങ്ങി, ഇന്ന് 770 ദശലക്ഷം ഡോളർ ആസ്തി; ഇത് ഷാരൂഖ് മാജിക്
- പാടിയ പാട്ടെല്ലാം ഹിറ്റ്; എൻ്റെ പല പാട്ടിന്റെയും ക്രെഡിറ്റ് ചിത്രയ്ക്ക് പോയി: ലതിക ടീച്ചർ പറയുന്നു
- നാവു പിഴച്ചതാണ്, ഐശ്വര്യയോട് ക്ഷമ ചോദിക്കുന്നു; ; വിവാദപരാമര്‍ശത്തില്‍ അബ്ദുല്‍ റസാക്ക്
- നാനാ പടേക്കർ ആരെയും തല്ലിയിട്ടില്ല, അത് സിനിമയിലെ രംഗം: വിവാദ വീഡിയോയ്ക്ക് മറുപടി പറഞ്ഞ് സംവിധായകൻ
- അവിടെ തീപാറും കളി; ഇവിടെ ഫ്ളൈയിംഗ് കിസ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.